|    May 25 Thu, 2017 4:11 pm
FLASH NEWS

മുഖം മറയ്ക്കുന്ന ശിരോവസ്ത്രം നിരോധിക്കുമെന്ന് ജര്‍മന്‍ മന്ത്രി

Published : 20th August 2016 | Posted By: SMR

ബെര്‍ലിന്‍: ജര്‍മനിയില്‍ സ്ത്രീകളുടെ ശിരോവസ്ത്രത്തിന് ഭാഗിക നിരോധനം കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി തോമസ് ഡി മെയ്‌സിരേ. യൂറോപ്പിലെ സാര്‍വലൗകിക സ്വഭാവമുള്ള രാജ്യമായ ജര്‍മനിയുടെ ഭാഗമല്ല ശിരോവസ്ത്രങ്ങളെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്‌കൂളുകള്‍, ഓഫിസുകള്‍ എന്നിവിടങ്ങളിലും വാഹനം ഓടിക്കുമ്പോഴും മുഖം മറയ്ക്കുന്ന  ശിരോവസ്ത്രം നിരോധിക്കുന്നതിനുള്ള നിയമനിര്‍മാണത്തിനാണു ശ്രമിക്കുന്നതെന്നു മന്ത്രി അറിയിച്ചു. മന്ത്രിയുടെ നിര്‍ദേശത്തിനു ജര്‍മന്‍ പാര്‍ലമെന്റില്‍ അംഗീകാരം ലഭിക്കുന്നതിനാണ് സാധ്യത കൂടുതല്‍. നേരത്തേ മന്ത്രിസഭയിലെ തീവ്ര വലത് അംഗങ്ങള്‍ ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍,  നിരോധിക്കുന്നില്ലെന്നും അവ ധരിക്കുന്നതിനെ എതിര്‍ക്കുന്നുവെന്നുമായിരുന്നു ആഭ്യന്തര മന്ത്രി പ്രതികരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day