|    Oct 24 Wed, 2018 4:31 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുഖം തിരിച്ചുകിട്ടിയ സന്തോഷവുമായി അജയഘോഷിന്റെ ഓണം

Published : 6th September 2017 | Posted By: fsq

 

കൊച്ചി: ബൈക്ക് യാത്രയ്ക്കിടയില്‍ ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ച് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വികൃതമായ വിദ്യാര്‍ഥിയുടെ മുഖം മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയി ല്‍ പൂര്‍വസ്ഥിതിയിലാക്കി. കൂത്താട്ടുകുളം കോഴിമുറിയില്‍ ഇടശ്ശേരി ഇ കെ കുമാരന്റെ മകനും കൂത്താട്ടുകുളം ഗവ. കോളജ് ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയുമായ അജയഘോഷിനാണ് എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മുഖം തിരിച്ചുകിട്ടിയത്. സ്വകാര്യ ബസ്സുകള്‍ സമരത്തിലായിരുന്ന ദിവസം കോളജില്‍നിന്ന് വീട്ടിലേക്കു സുഹൃത്തിന്റെ ബൈക്കിനു പിറകിലിരുന്ന് പോവുമ്പോഴാണ് രാമമംഗലത്തിനടുത്തു വച്ച് അജയഘോഷ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് റോഡിലെ വലിയ ഗര്‍ത്തം ഒഴിവാക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ സൈഡിലുള്ള വൈദ്യുതിപോസ്റ്റില്‍ ഇടിച്ച് അജയഘോഷ് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ താടിയെല്ലിനും മോണയ്ക്കും ചുണ്ടുകള്‍ക്കും തലയോട്ടിക്കും ഗുരുതരമായി പരിക്കേറ്റ അജയഘോഷിനെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്കുശേഷമാണ് വിദഗ്ധ ചികില്‍സയ്ക്കായി ആഗസ്ത് 19ന് രാത്രി എറണാകുളം സ്‌പെഷ്യലിസ്റ്റ്് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടെ നേതൃത്വത്തില്‍ എട്ടുമണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് മുഖം പൂര്‍വസ്ഥിതിയിലാക്കിയത്. കൂലിപ്പണിക്കാരനായ പിതാവ് കുമാരനും വീട്ടമ്മയായ അമ്മ അംബികയും വിദ്യാര്‍ഥിയായ അനുജന്‍ അനന്തുവും അടങ്ങുന്നതാണ് അജയഘോഷിന്റെ കുടുംബം. ഡോ. ജോര്‍ജ്, ഡോ. ആഷ, ഡോ. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ടീമാണ് അജയഘോഷിന്റെ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss