|    Apr 21 Sat, 2018 11:22 am
FLASH NEWS

മുഖംമൂടി ആക്രമണം; 3 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 15th March 2018 | Posted By: kasim kzm

പത്തനംതിട്ട: മലയാലപ്പുഴ ചീക്കല്‍ത്തറ മുസ്്‌ലിയാര്‍ ആര്‍ട്്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ മുഖംമൂടി ആക്രമണവുമായി ബന്ധപ്പെട്ട് മുന്നു ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മേക്കൊഴൂര്‍ തടത്തില്‍ വീട്ടില്‍ അഭിനവ്(18),മുണ്ടുകോട്ടക്കല്‍ ഉഴത്തില്‍ വീട്ടില്‍ രാഹുല്‍(20),മേക്കൊഴൂര്‍ കോട്ടയ്ക്കല്‍ വീട്ടില്‍ മിഥുന്‍(18) എന്നിവരാണ് അറസ്റ്റിലായത്.
കോളജിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അക്രമികളെ പോലിസ് തിരിച്ചറിഞ്ഞത്. പത്തനംതിട്ട ഡിവൈഎസ്പി കെ ഐ വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. ജില്ലാ പോലിസ് മേധാവിയുടെ ഷാഡോ സംഘത്തിലെ പോലിസുകാരായ ബിജു മാത്യു, ലിജു, മലയാലപ്പുഴ എസ്‌ഐ ടി ഒ പ്രജീഷ് സംഘത്തിലുണ്ടായിരുന്നത്. പത്തോളം പ്രതികളാണ് സംഘത്തിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഇവരെ കുറിച്ച് വ്യക്്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.
കഴിഞ്ഞ 12ന് ഉച്ചയോടെയാണ് മലയാലപ്പുഴ ചീക്കല്‍ത്തറ മുസ്്‌ലിയാര്‍ ആര്‍ട്്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ പുറത്തു നിന്നെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. മാരകായുധങ്ങളുമായി കോളജില്‍  അതിക്രമിച്ചു കയറിയ സംഘം കോളജിന്റെ ജനാലകള്‍ തകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കണ്ണില്‍ കണ്ടവരെയെല്ലാം മര്‍ദ്ദിക്കുകയുമായിരുന്നു. ബികോം, ബിബിഎ വിദ്യാര്‍ഥികളായ നിഥിന്‍, ഷിനാസ്, ബാലാജി, അഷ്‌കര്‍, ശിവം, ജുനൈദ്, ഹാഫിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കമ്പികൊണ്ട് തലക്കടിയേറ്റു വീണ നിഥിനെ തറയിലിട്ടും മര്‍ദ്ദിച്ചു. ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. കോളജില്‍ സിസിടിവി ഉള്ളതമിനാല്‍ മുഖത്ത് മാസ്‌ക് ധരിച്ചാണ് പതിേെനട്ടാളം വരുന്ന അക്രമികള്‍ കോളജില്‍ എത്തിയത്.
എബിവിപി വിദ്യാര്‍ഥിയുടെ ഒഴികെയുള്ള വിദ്യാര്‍ഥികളുടെ ബൈക്കുകളും സംഘം അടിച്ചു തകര്‍ത്തിരുന്നു. മലയാലപ്പുഴ ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ചു നടന്ന ആര്‍എസ്എസ്, ഡിവൈഎഫ്‌ഐ സംഘര്‍ഷം കോളജിലേക്ക് മാറുകയായിരുന്നെന്നും കോളജിലെ എബിവിപി ഭാരവാഹികള്‍ ഫോണിലൂടെ അക്രമികളെ വിളിച്ചു വരുത്തിയാണെന്നും സംഭവ സ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss