|    Jul 25 Tue, 2017 4:18 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മുഖംമാറ്റിവയ്ക്കല്‍; ആദ്യ ശസ്ത്രക്രിയക്ക് വിധേയയായ ഇസബെല്ല മരണത്തിനു കീഴടങ്ങി

Published : 8th September 2016 | Posted By: SMR

പാരിസ്: ലോകത്തില്‍ ആദ്യമായി ഭാഗിക മുഖംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ ഫ്രഞ്ച് വനിത ഇസബെല്ല ദിന്വര്‍ (49) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്നാണ് അന്ത്യമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ അവരുടെ പുകവലിശീലമോ ആവാം അര്‍ബുദത്തിനു കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഇവര്‍ അന്തരിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ ഇപ്പോഴാണു മരണവിവരം പുറത്തുവിടുന്നത്. രണ്ടു കുട്ടികളുടെ അമ്മയാണ് ഇസബെല്ല. 2005ലാണ് ഇസബെല്ലയ്ക്കു മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഇതിനു പിന്നാലെ ലോകത്തുടനീളം നിരവധി പേര്‍ക്കു സമാന രീതിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയുടെ ആക്രമണത്തിലായിരുന്നു ഇസബെല്ലയ്ക്കു മുഖം നഷ്ടപ്പെട്ടത്. പിന്നീട് 15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മൂക്കും ചുണ്ടും കവിളും മാറ്റിവച്ചു. ആമിയെന്‍സ് ആശുപത്രിയിലെ ബെര്‍നാര്‍ഡ് ദെവോചെല്ലെ, ഴാന്‍ മിഷേല്‍ ദുബെര്‍നാര്‍ഡ് എന്നീ ഡോക്ടര്‍മാര്‍ ചേര്‍ന്നാണു ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞവര്‍ഷം ന്യൂയോര്‍ക്കില്‍ നടന്നതുള്‍പ്പെടെ 36 മുഖംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണു ലോകത്തിതുവരെ നടന്നിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക