|    Oct 19 Fri, 2018 11:16 pm
FLASH NEWS

മുക്തി ബോധിന്റെ രചനകള്‍ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുന്നത്

Published : 21st September 2017 | Posted By: fsq

 

കാലടി: മുതലാളിത്ത-ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഊ ര്‍ജം പകരുന്നതാണ് മുക്തി ബോധിന്റെ രചനകളെന്ന് ഡോ. സഞ്ജീവ് ദുബേ. കാലടി സംസ്‌കൃത സര്‍വകലാശാല ഹിന്ദി വിഭാഗം സംഘടിപ്പിച്ച മുക്തിബോധിന്റെ അപദാനങ്ങള്‍ എന്ന ദേശീയ സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണവര്‍ഗത്തിന്റെ സാംസ്‌കാരിക രംഗത്തെ ഇടപെടലുകള്‍ വരുത്തി വയ്ക്കുന്ന അപകടത്തെക്കുറിച്ച് അരനൂറ്റാണ്ടുമുമ്പു തന്നെ ഹിന്ദി കവി മുക്തിബോധ് മുന്നറിയിപ്പു നല്‍കിയിരുന്നു. കൂടുതല്‍ ഭയാനകമായ രീതിയില്‍ ആ അപകടം ഇന്ന് പ്രത്യക്ഷമായിരിക്കുന്നുവെന്ന് ഗുജറാത്ത് സര്‍വകലാശാല പ്രഫസറും സാഹിത്യ വിമര്‍ശകനുമായ ഡോ. സഞ്ജീവ് ദുബേ പറഞ്ഞു. പ്രഫ. വീരേന്ദ്രകുമാര്‍, ഡോ.കെ ജി പ്രഭാകരന്‍, ഡോ. സി സുജ, ഡോ. ശശികല എ വി, അശ്വതി വി, ജീവന്‍ വി ജെ  പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രഫ. ദിനേശ് കുശ്‌വാഹ്, ഡോ. സുനിത ഗോപാലകൃഷ്ണന്‍, ഡോ. മൂസ്സ എം, രേഷ്മ കെ മുരളി, രാധിക ആര്‍ എസ്, ഡോ. പി രവി, ഡോ. ടി എ ബാബു, വിദ്യ, കോ-ഓഡിനേറ്റര്‍ ഡോ. വി ജി ഗോപാലകൃഷ്ണന്‍ സംസാരിച്ചു. മൂന്നു ദിവസം നീണ്ടു നിന്ന ദേശീയ സെമിനാര്‍ സമാപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss