|    Aug 18 Fri, 2017 2:20 pm
FLASH NEWS

മുക്കോല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒപി ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി

Published : 5th August 2017 | Posted By: fsq

 

വിഴിഞ്ഞം: പാവപ്പെട്ട തീരദേശവാസികളുടെ ആശ്രയമായ മുക്കോല പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഒപി ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി. കഴിഞ്ഞ മാസം വരെ രണ്ടു രൂപയായിരുന്ന ഫീസ് അഞ്ചു രുപയാക്കി. ഒപി ടിക്കറ്റ് പുതുക്കാനുള്ള കാലാവധി ആറ് മാസത്തില്‍ നിന്ന് ഒരു മാസമായി കുറച്ചുമാണ് ആശുപത്രി വികസന സമിതിയുടെ പിഴിയല്‍. പ്രാഥമികാരോഗ്യ കേന്ദ്രത്തിനൊപ്പം ഹോമിയോ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്നവരും ഇനി മുതല്‍ അഞ്ച് രൂപ നല്‍കണം. വാങ്ങുന്ന പണത്തിന് യാതൊരു രേഖയും തരില്ല. ഡോക്ടര്‍മാരില്ലാതെയും പരിശോധനക്ക് ലാബ് സംവിധാനമില്ലാതെയും ജനം നട്ടം തിരിഞ്ഞപ്പോഴും വികസന സമിതി കഴിഞ്ഞ മാസം കൂടിയത് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നാണ് ആക്ഷേപം. കിടത്തി ചികില്‍സയുള്ള വിഴിഞ്ഞം കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ പോലും പഴയ നിരക്ക് തുടരുമ്പോഴാണ് അതിന്റെ സബ് സെന്ററായ മുക്കോലയിലെ ആശുപത്രിയില്‍ എത്തുന്നവര്‍ അഞ്ച് രൂപ നല്‍കേണ്ടത്. ഇവിടെയും ഇരുനില കെട്ടിടം പണിത് കിടത്തി ചികില്‍സ ഒരുക്കാമെന്ന പേരില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം രണ്ട് വര്‍ഷം മുമ്പ കിടാരക്കുഴിയിലേക്ക് മാറ്റിയിരുന്നു. പഴയ കെട്ടിടം പുതുക്കി ഒരു നില പൂര്‍ത്തിയായെങ്കിലും തിരിച്ച് കൊണ്ടുവരുന്ന കാര്യം നീണ്ടു പോവുകയാണ്. വാഹന സൗകര്യം പോലുമില്ലാത്ത സ്ഥലത്ത് ഏറെ കഷ്ടപ്പെട്ട് എത്തുന്ന പാവപ്പെട്ട രോഗികള്‍ക്കാണ് ഇരുട്ടടി നല്‍കിയത്. കുടുതല്‍ പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് രോഗികളും ജീവനക്കാരും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാക്കേറ്റം വരെ അരങ്ങേറി. ലാബിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാ ന്‍ ടെക്‌നീഷ്യനെ നിയമിക്കാന്‍ തീരുമാനിച്ചതായും അറിയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക