|    Mar 27 Mon, 2017 8:21 am

മുക്കൂഞ്ഞിമലയിലെ ക്വാറികളില്‍ പാറ പൊട്ടിക്കല്‍ ഹൈക്കോടതി തടഞ്ഞു

Published : 8th July 2016 | Posted By: SMR

കൊച്ചി: തിരുവനന്തപുരം മുക്കൂഞ്ഞിമലയിലെ ക്വാറികളിലെ പാറ പൊട്ടിക്കല്‍ മൂന്ന് മാസത്തേക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. റബര്‍ കൃഷിക്കായി പാട്ടത്തിന് നല്‍കിയ ഭൂമി പാട്ടക്കരാര്‍ ലംഘിച്ച് വില്‍പന നടത്തി ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ബി കെമാല്‍ പാഷ ഉത്തരവിട്ടത്.
ക്വാറി പ്രവര്‍ത്തനം അനുവദനീയമായ മേഖല കണ്ടത്തൊനുള്ള അളവെടുപ്പിനും അതിര്‍ നിര്‍ണയത്തിനുമായി സര്‍വേ വകുപ്പിന് അവസരമൊരുക്കാനാണ് മൂന്ന് മാസം പ്രവര്‍ത്തനം തടഞ്ഞിരിക്കുന്നത്. ഈ കാലയളവില്‍ കോടതി ഉത്തരവ് ലംഘിച്ചാല്‍ സംസ്ഥാന പോലിസ് മേധാവി നേരിട്ടിടപെട്ട് നടപടിയെടുക്കണം.
ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുകയും വേണം. ജൂലൈ 18 മുതലാണ് നിരോധം നിലവില്‍വരുക. മൂന്ന് മാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കി റിപോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കണം. സര്‍വേക്കുവേണ്ടി സ്വീകരിക്കുന്ന നടപടികളും മാര്‍ഗങ്ങളുമെന്തൊക്കെയെന്ന് തീരുമാനമെടുത്ത് ജൂലൈ 14നകം കോടതിയെ അറിയിക്കാനും ജസ്റ്റിസ് ബി കെമാല്‍പാഷ ഉത്തരവിട്ടു.
ഉത്തരവില്‍ മാറ്റങ്ങള്‍ വേണ്ടതുണ്ടെങ്കില്‍ ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും. ക്വാറിയിലെ പാറപൊട്ടിക്കലിന് മാത്രമാണ് ഈ നിയന്ത്രണമെന്നും കോടതി വ്യക്തമാക്കി. കേസ് വീണ്ടും ഈ മാസം 14ന് പരിഗണിക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക