|    Oct 22 Sun, 2017 11:11 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുക്കുപണ്ടങ്ങള്‍ കണ്ടെത്തല്‍; സഹകരണ ബാങ്കുകളില്‍ പരിശോധന ആരംഭിച്ചു

Published : 16th July 2016 | Posted By: SMR

മലപ്പുറം: സംസ്ഥാനത്തെ മുഴുവന്‍ സഹകരണ ബാങ്കുകളിലും സ്വര്‍ണ പണയ ആഭരണങ്ങള്‍ പരിശോധന ആരംഭിച്ചു. കോ-ഓപറേറ്റീവ് രജിസ്ട്രാര്‍ എസ് ലളിതാംബികയാണ് സംസ്ഥാനത്തൊട്ടാകെ പരിശോധനയ്ക്കു നേതൃത്വം നല്‍കുന്നത്. സ്വര്‍ണാഭരണ വായ്പയ്ക്ക് ഈടുനല്‍കിയ ആഭരണങ്ങള്‍ സ്വര്‍ണം തന്നെയാണോയെന്നാണ് പരിശോധിക്കുന്നത്.
കാസര്‍കോട് ജില്ലയിലെ ഒരു സഹകരണ ബാങ്കില്‍ ലക്ഷക്കണക്കിനു രൂപയുടെ വായ്പകള്‍ക്ക് ഈടുനല്‍കിയത് മുക്കുപണ്ടങ്ങാളാണെന്ന് ഈയിടെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളിലും പരിശോധന ശക്തമാക്കിയത്. ആര്‍സിഎഫിന്റെ നിര്‍ദേശപ്രകാരം അതത് ജില്ലകൡ ജെആര്‍, ജെഡി എന്നിവരുടെ നേതൃത്വത്തില്‍ കോ-ഓപറേറ്റീവ് ഇന്‍സ്‌പെക്ടര്‍മാര്‍, ഓഡിറ്റര്‍മാര്‍ എന്നിവരുടെ സംഘമാണ് മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നു പരിശോധിക്കുന്നത്. ഇവരുടെ സംഘത്തില്‍ സ്വര്‍ണാഭരണ നിര്‍മാണത്തില്‍ പ്രാഗല്ഭ്യമുള്ളവരുമുണ്ട്.
പരിശോധനയില്‍ മുക്കുപണ്ടം അടക്കമുള്ള കൃത്രിമങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരണമില്ല. മുക്കുപണ്ടങ്ങള്‍ കണ്ടെത്തുന്നതിനു മിക്ക ബാങ്കുകളിലേയും ജീവനക്കാര്‍ ഐസിഎം, കിഗ്മ എന്നീ പരിശീലന കേന്ദ്രങ്ങളിലേയും മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേയും പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയവരാണ്. എന്നിട്ടും വ്യാജപണ്ടങ്ങള്‍ പിടികൂടാത്തതിലാണ് സഹകരണ ഡിപ്പാര്‍ട്ട്‌മെന്റിന് അതൃപ്തി. ചില സഹകരണ ബാങ്കുകളില്‍ അപ്രൈസര്‍മാര്‍ക്കു പുറമേ സ്വര്‍ണാഭരണങ്ങളുടെ ഗുണ നിലവാരങ്ങള്‍ കണ്ടെത്തുന്ന മെഷീന്‍, ഉരസിക്കല്ല്, സള്‍ഫ്യൂരിക്, നൈട്രിക് ആസിഡുകളും ഉപയോഗിച്ചുവരുന്നുണ്ട്. ആസിഡുകള്‍ വളരെ അപൂര്‍വമായാണ് ഉപയോഗിക്കുക. സഹകരണ ബാങ്കുകളില്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടക്കുന്നതിനാല്‍ തട്ടിപ്പിനു സാധ്യത കുറവാണ്. എന്നിരുന്നാലും ഇവിടെ ഇടപാടുകാര്‍ക്ക് ജീവനക്കാരുമായുള്ള വ്യക്തിബന്ധങ്ങളാണ് ഇത്തരം അബദ്ധങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് സൂചന. പത്ത് ദിവസത്തോളം പരിശോധന തുടരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക