|    Sep 19 Tue, 2017 7:13 pm
FLASH NEWS

മുക്കുപണ്ടം പണയപ്പെടുത്തിയ രണ്ടുപേര്‍ പിടിയില്‍

Published : 19th October 2016 | Posted By: Abbasali tf

പറവൂര്‍: കിഴക്കേപ്രത്തുള്ള സ്വകാര്യ സ്വര്‍ണപണയം ഇടപാടു സ്ഥാപനത്തില്‍ മുക്കുപണ്ടം പണയപ്പെടുത്തിയ രണ്ടുപേര്‍ പിടിയില്‍. ഇന്നലെ വൈകീട്ടാണ് നാട്ടുകാരുടെ സഹായത്തോടെ സ്ഥാപന ഉടമ പിടികൂടി പോലിസില്‍ ഏല്‍പിച്ചത്. ഇതിനുമുമ്പ് രണ്ടുതവണ ഈ സ്ഥാപനത്തില്‍ ഇവര്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം വാങ്ങിയിട്ടുണ്ട്. സ്ഥാപനത്തില്‍ സ്ത്രീകളാണ് പണയം സ്വീകരിച്ചിരുന്നത്. ഇവരെ കബളിപ്പിച്ചാണ് സംഘം പണം തട്ടിയത്. കൂടുതല്‍ സ്വര്‍ണമായി ഇന്നലെ എത്തിയപ്പോള്‍ സംശയം തോന്നി ഉടമയെ വിളിച്ചുവരുത്തുകയായിരുന്നു. പറവൂര്‍ പോലിസ് പിടിയിലായവരെ ചോദ്യംചെയ്തു വരികയാണ്. കൂടുതല്‍ സ്ഥാപനങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ സംഘം നടത്തിയിട്ടുള്ളതായി സംശയമുണ്ടെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക