|    Oct 20 Sat, 2018 9:12 pm
FLASH NEWS

മുക്കുപണ്ടം പണയം വച്ച സംഭവം : സഹകരണസംഘം അപ്രൈസര്‍ക്കെതിരേ കേസ്‌

Published : 20th September 2017 | Posted By: fsq

 

കുന്നംകുളം: കുന്നംകുളം ടൗണ്‍ മള്‍ട്ടി പര്‍പ്പസ് സഹകരണസംഘത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തില്‍ സഹകരണ സംഘം അപ്രൈസര്‍ക്കെതിരേ കുന്നംകുളം പോലിസ് കേസെടുത്തു. കുന്നംകുളം എസ്‌ഐ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ആഭരണങ്ങള്‍ കണ്ടുകെട്ടി. കുന്നംകുളം ടൗണ്‍ മള്‍ട്ടി പര്‍പ്പസ് സഹകരണസംഘത്തില്‍ ജില്ലാസഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവിന്‍മേല്‍ നടത്തിയ പരിശോധനയിലാണ് ജീവനക്കാരന്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തതായി കണ്ടെത്തിയത്. സംഘത്തിലെ അപ്രൈസറായി താല്‍ക്കാലികമായി ജോലിചെയ്യുന്ന കെ ജി ഭാസിയുടെ പേരിലാണ് 89 ഗ്രാം മുക്കുപണ്ടം പണയം എടുത്ത് സെക്രട്ടറി പണം നല്‍കിയതായി കണ്ടെത്തിയിട്ടുള്ളത്. ഒരു സംഘത്തിലെ അപ്രൈസര്‍ അതേ സംഘത്തില്‍ സ്വര്‍ണ്ണം പണയംവെയ്ക്കാന്‍ പാടില്ലായെന്ന വസ്തുത നിലനില്‍ക്കെയാണ് ഇന്‍ചാര്‍ജ്ജ് സെക്രട്ടറി ഷിജിയും പ്രസിഡന്റ് സി വി ബേബിയും ചേര്‍ന്ന് മുക്കുപണ്ട പണയതട്ടിപ്പ് നടത്തി 1,56,000/- രൂപ തട്ടിയെടുത്തത്. പോലിസ് എത്തുന്നതിന് മുമ്പ് തന്നെ അപ്രൈസര്‍ക്ക് സംഘത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം പ്രസിഡന്റ്  ബേബി ഒരുക്കിക്കൊടുത്തു. 2017 ജനുവരി 12 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ 5 തവണയായാണ് വായ്പയെടുത്തിട്ടുള്ളത്. യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഭരണംനടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss