|    May 28 Sun, 2017 10:25 am
FLASH NEWS

മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍

Published : 22nd July 2016 | Posted By: SMR

കോതമംഗലം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും സഹകരണ ബാങ്കുകളിലും മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
കറുകടം പാറേക്കുടിച്ചാലില്‍ ബിജു (38), ഇടുക്കി കഞ്ഞിക്കുഴി പുത്തന്‍ മഠത്തില്‍ സോമന്‍ (57) എന്നിവരെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. ചെമ്പില്‍ സ്വര്‍ണം പൊതിഞ്ഞ മാല, വള എന്നിവ ഉപയോഗിച്ച് വാരപ്പെട്ടി സഹകരണ ബാങ്കില്‍ നിന്ന് 105,000 രൂപയും, പോപുലര്‍ ഫിനാന്‍സില്‍ നിന്ന് 96,000 രൂപയും, ജില്ലാ സഹകരണ ബാങ്ക് കോതമംഗലം ശാഖയില്‍ നിന്ന് 71,000 രൂപയുമാണ് തട്ടിയെടുത്തത്.
ജില്ലാ ബാങ്ക് കോതമംഗലം ശാഖ മാനേജര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നറിയാന്‍ കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ട്. എസ്‌ഐ സുധിര്‍ മനോഹര്‍, സിപിഒമാരായ സലീം, ഇ പി സാജു, ലിബു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day