|    Dec 11 Mon, 2017 6:33 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: ബാങ്ക് മാനേജര്‍ അറസ്റ്റില്‍

Published : 28th October 2016 | Posted By: SMR

ഏറ്റുമാനൂര്‍: മുക്കുപണ്ടം പണയംവച്ച് 30 ലക്ഷം രൂപയോളം തട്ടിയെടുത്ത ബാങ്ക് മാനേജരെ പോലിസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജരായിരുന്ന, ഏറ്റുമാനൂര്‍ ശ്രീദം വീട്ടില്‍ പി വി സാബുവിന്റെ ഭാര്യ കെ ആര്‍ ഗീതാകുമാരി (54)യാണ് അറസ്റ്റിലായത്. പ്രഭാത- സായാഹ്ന ശാഖയില്‍ മാനേജരായിരിക്കെ 2014 നവംബര്‍ 28 മുതല്‍ 2016 മെയ് രണ്ട് വരെയുള്ള കാലയളവിനുള്ളിലാണ് തട്ടിപ്പ് നടന്നത്.
ബാങ്ക് ഭരണസമിതിയുടെ പരാതിയിന്‍മേലാണ് അറസ്റ്റ്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളി. 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാവണമെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുമ്പാകെ കീഴടങ്ങുകയായിരുന്നു. മാനേജരായിരിക്കെ അഞ്ചാളുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയാണ് ഇവര്‍ മുക്കുപണ്ടം പണയംവച്ചത്. കഴിഞ്ഞ ജൂലൈയിലെ ഓഡിറ്റിങിലാണ് തട്ടിപ്പ് പിടിക്കപ്പെട്ടത്. ബാങ്കില്‍ നടന്ന ഓഡിറ്റിങില്‍ പിടിക്കപ്പെടാതിരിക്കാന്‍ പണയം തിരിച്ചെടുത്തതായി കംപ്യൂട്ടറില്‍ രേഖയുണ്ടാക്കി മുക്കുപണ്ടം ലോക്കറില്‍നിന്നു മാറ്റിയിരുന്നു.
ഭരണസമിതി പോലിസില്‍ പരാതി നല്‍കുകയും ഇവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അടുത്ത ദിവസംതന്നെ തട്ടിയെടുത്ത അത്രയും തുക തിരിച്ചടച്ചശേഷം ഗീതാകുമാരി ഒളിവില്‍പോയി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക