|    May 30 Tue, 2017 7:09 am
FLASH NEWS

മുക്കുന്നിമലയില്‍ ഉത്തരവ് ലംഘിച്ച് വീണ്ടും പാറപൊട്ടിക്കല്‍

Published : 22nd July 2016 | Posted By: SMR

ബാലരാമപുരം: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മുക്കുന്നിമലയില്‍ വീണ്ടും അനധികൃത പാറപൊട്ടിക്കല്‍. ഇതുസംബന്ധിച്ച് വിജിലന്‍സ് സംഘം റവന്യൂ വകുപ്പിന് പരാതി നല്‍കി. അനധികൃതമായി മുക്കുന്നിമലയില്‍ പാറഖനനം നടത്തുന്നതിന് പഞ്ചായത്ത്, റവന്യൂ അധികൃതര്‍ കോഴ വാങ്ങിയതില്‍ വിജിലന്‍സ് കേസ് നടന്നുവരികയാണ്.
ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഭൂമി ക്വാറി അധികൃതര്‍ കൈയടക്കിവച്ചിരിക്കുന്നത് കണ്ടെത്തുന്നതിനാണ് നാലുദിവസം മുമ്പ് ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വേ നടപടികള്‍ വിജിലന്‍സ് സംഘം ആരംഭിച്ചത്. വിജിലന്‍സ് സര്‍വേ നടത്തുന്നതിനാല്‍ മുക്കുന്നിമലയില്‍ മൂന്നുമാസത്തേക്ക് ഒരു ക്വാറികളും പ്രവര്‍ത്തിക്കരുതെന്ന് കാട്ടി ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. സംഘത്തിന്റെ സുരക്ഷിതത്വത്തിന് വിധി നടപ്പാക്കുന്നുണ്ടോ എന്ന് അന്വേഷിക്കാ ന്‍ ഡിജിപിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എന്നാ ല്‍, സര്‍വേ തുടങ്ങി രണ്ടുദിവസം കഴിഞ്ഞയുടന്‍ ക്വാറികളില്‍ പാറപൊട്ടിക്കല്‍ തുടങ്ങിയതായാണ് വിജിലന്‍സ് സംഘത്തിന്റെ കണ്ടെത്തല്‍. വിജിലന്‍സ് സംഘം നില്‍ക്കുന്നതിന് 300 മീറ്റര്‍ അകലെവരെ പാറപൊട്ടിക്കുന്നതിനാല്‍ ഇത് അന്വേഷണത്തെ ഏറെ ബാധിക്കും. മാസങ്ങള്‍ക്ക് മുമ്പ് അന്വേഷണ സംഘം സര്‍വേ നടത്താന്‍ എത്തിയപ്പോള്‍ ഇതുപോലെ പാറഖനനം നടന്നതിനാല്‍ അന്ന് മടങ്ങിയ ശേഷമാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം വീണ്ടും വന്നത്.
എന്നിട്ടും ഇത് നടപ്പാക്കാന്‍ അധികൃതര്‍ വലയുകയാണ്. വിജിലന്‍സ് സംഘം മഹ്‌സര്‍ തയ്യാറാക്കി റവന്യൂ വകുപ്പിന് പരാതിയായി നല്‍കി. ഇവര്‍ തഹസീല്‍ദാര്‍ക്കും നേമം പോലിസിനും കൈമാറും. വകുപ്പുതല നടപടിക്കായാണ് തഹസീല്‍ദാര്‍ക്കും നിയമനടപടിയുടെ ഭാഗമായി പോലിസിനും പരാതി നല്‍കുന്നത്. കലക്ടര്‍ ഇടപെട്ട് പല ക്വാറികള്‍ക്കും മുമ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും അത് വകവയ്ക്കാതെയാണ് പാറ പൊട്ടിക്കല്‍ തുടരുന്നത്.
കഴിഞ്ഞ 18നാണ് വിജിലന്‍സ് സംഘം ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വേ ആരംഭിച്ചത്. മുന്‍പഞ്ചായത്ത് പ്രസിഡന്റ,് രണ്ടു സെക്രട്ടറിമാര്‍, വില്ലേജ് ഓഫിസ് ജിയോളജിസ്റ്റ് എന്നിവരുടെ പേരിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ അന്വേഷണത്തിനായുള്ള തെളിവ് ശേഖരണത്തിനാണ് ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വേ ആരംഭിച്ചത്.
റബര്‍ കൃഷി നടത്തുന്നതിന് സര്‍ക്കാര്‍ കര്‍ഷകര്‍ പാട്ടത്തിന് നല്‍കിയ സ്ഥലങ്ങളാണ് ജനങ്ങളെ പറ്റിച്ച് തുച്ഛമായ വില നല്‍കി ക്വാറി ഉടമകള്‍ കൈക്കലാക്കിയിരിക്കുന്നത്. അതേസമയം, മുക്കുന്നിമല സംരക്ഷണ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ ഡിജിപിക്ക് പരാതി നല്‍കി. അനധികൃതമായി പാറപൊട്ടിക്കുന്നതിന് വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ക്വാറികള്‍ക്ക് എങ്ങനെ ലഭിക്കുന്നുവെന്ന് കണ്ടെത്തണമെന്നും ഇവര്‍ ഡിജിപിയോട് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day