|    Jul 28 Fri, 2017 4:30 pm
FLASH NEWS

മുക്കത്ത് സ്വകാര്യബസ്സുകളുടെ മരണപ്പാച്ചില്‍; മല്‍സര ഓട്ടത്തിനിടയില്‍ മനപ്പൂര്‍വം കൂട്ടിയിടി

Published : 4th July 2016 | Posted By: SMR

മുക്കം: മല്‍സര ഓട്ടവും അമിതവേഗതയും മൂലം അപകടം പതിവായിട്ടും പഠിക്കാതെ സ്വകാര്യ ബസ് ജീവനക്കാര്‍. ഇന്നലെ ഉച്ചക്ക് 1.10ഓടെ, മല്‍സരിച്ച് ഓടിയെത്തിയ ഒരു ബസ് മനപ്പൂര്‍വ്വം മറ്റൊരു ബസ്സിന് പുറകില്‍ ഇടിച്ചു.
മുക്കം ബസ്സ്റ്റാന്റിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മഞ്ചേരിയില്‍ നിന്ന് മുക്കം ഭാഗത്തേക്ക് വന്ന അസ്മാസ് ബസിനെ അരീക്കോട് നിന്ന് മുക്കത്തേക്ക് വന്ന വിപി ബ്രദേഴ്‌സ് ഇടിക്കുകയായിരുന്നു.
മുന്നില്‍ നിര്‍ത്തിയിട്ട ബസ്സിന് പിന്നില്‍ പിറകിലെ ബസ് മന:പൂര്‍വം ഇടിച്ചത് സംഘര്‍ഷത്തിന് കാരണമായി. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്.
ഇതോടെ ബസ് യാത്രക്കാരും സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികളും പ്രശ്‌നത്തില്‍ ഇടപെട്ടു. ഡ്രൈവറെ നാട്ടുകാരും തൊഴിലാളികളും യാത്രക്കാരും നന്നായി കൈകാര്യം ചെയ്തു. ഈ സംഭവമെല്ലാം നടക്കുമ്പോള്‍ മുക്കത്തെ പോലിസ് എയ്ഡ് പോസ്റ്റില്‍ ഒരു പോലിസുകാരന്‍ പോലുമുണ്ടായിരുന്നില്ല.
പോലിസെത്തി ബസ് രണ്ടും കസ്റ്റഡിയിലെടുത്തതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക