|    Mar 26 Sun, 2017 11:12 am
FLASH NEWS

മുക്കത്ത് ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി; ആറ് പേര്‍ക്കു പരിക്ക്

Published : 7th October 2016 | Posted By: Abbasali tf

മുക്കം: മുക്കം ബസ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഫാന്റസി ബസ് ജീവനക്കാരും ബനാറസ് ബസ് ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്.— സംഭവത്തില്‍ പരിക്കേറ്റ ബനാറസ് തൊഴിലാളികളായ ഷഫീഖ്, ഷംസുദ്ധീന്‍, ഇര്‍ഷാദ് എന്നിവരെ കെഎംസിടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഷഫീഖിന്റെ പരിക്ക് സാരമുള്ളതാണ്. കൈക്കേറ്റ പരിക്കില്‍ ഞരമ്പ് മുറിഞ്ഞുപോയിട്ടുണ്ട്. ഫാന്റസി തൊഴിലാളികളായ സുഭാഷ്, സബിന്‍, ഗോപിഷ് എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികില്‍സയിലാണ്. ബുധനാഴ്ച രാവിലെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. —സമയവുമായി ബന്ധപ്പെട്ട് നാളുകളായി ബനാറസ്, ഫാന്റസി ബസ്സുകള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. ചെറുവാടി, മുക്കം, കോഴിക്കോട് റൂട്ടിലോടുന്ന ഫാന്റസി ബസ് രാവിലെയുള്ള ഈ ട്രിപ്പ് കട്ട് ചെയ്ത് കുന്ദമംഗലം മുതലാണ് സര്‍വീസ് നടത്താറുള്ളത്. ഇതിന് ഒരു മിനുട്ട് പിറകില്‍ ഓടുന്ന ബനാറസ് ബസ്സുമായി കുന്ദമംഗലം മുതല്‍ കോഴിക്കോട് വരെ വാക്കുതര്‍ക്കം പതിവാണ്. തര്‍ക്കവുമായി ബന്ധപ്പെട്ട് ബനാറസ് ജീവനക്കാര്‍ക്ക് കുന്ദമംഗലത്ത് വച്ച് ബുധാനാഴ്ച മര്‍ധനമേറ്റിരുന്നു .—വ്യാഴാഴ്ച്ച രാവിലെ മുക്കം ബസ്റ്റാന്റില്‍ വെച്ചും മര്‍ദനമേറ്റതായി തൊഴിലാളികള്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് 1.—45 ഓടെ ഇതുമായി ബന്ധപെട്ട് വീണ്ടും മുക്കം ബസ്റ്റാന്റില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുകയുമായിരുന്നു. ഈ സംഘര്‍ഷത്തിലാണ് ആറു പേര്‍ക്ക് പരിക്കേറ്റത്. സംഘര്‍ഷം ഉടലെടുത്ത ഉടനെ മുക്കത്ത് നിന്നെത്തിയ പോലിസ് രണ്ടു ബസുകളും കസ്റ്റഡിയിലെടുത്തു. മുക്കത്ത് അടിക്കടി ബസ് ജീവനക്കാര്‍ തമ്മിലുണ്ടാവുന്ന കൈയ്യാങ്കളിക്കും അസഭ്യവര്‍ഷത്തിനുമെതിരേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഇതിന് അടിയന്തര നടപടി വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് ആവശ്യപെട്ടു. ബസ് സ്റ്റാന്റില്‍ പോലിസ് എയ്ഡ് പോസ്റ്റ് ഉണ്ടങ്കിലും ഇവിടെ മിക്ക സമയത്തും പോലീസുകാരുണ്ടാവാറില്ല. രണ്ടു മാസം മുമ്പ് സമയപ്രശ്‌നത്തിന്റെ പേരില്‍ ഒരു ബസ് മറ്റൊരു ബസ്സില്‍ ഇടിച്ചു നിര്‍ത്തിയത് സംഘര്‍ഷത്തിന് കാരണമായിരുന്നു. നിറയെ യാത്രക്കാരുമായെത്തിയ ബസ്സിനെ ഇടിച്ച ബസ് ഡ്രൈവറെ നാട്ടുകാര്‍ കൈകാര്യം ചെയ്യുകയായിരുന്നു.

(Visited 26 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക