|    Dec 15 Sat, 2018 12:50 am
FLASH NEWS

മുക്കത്ത് ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം

Published : 10th November 2017 | Posted By: fsq

 

മുക്കം: വിദ്യാര്‍ഥികളെ വരി നിര്‍ത്തിച്ച് ബസില്‍ കയറ്റുന്നത് ചോദ്യം ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകരും ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. തിരുവമ്പാടി ഏരിയ കമ്മറ്റി പ്രസിഡന്റ് വൈശാഖ്, സെക്രട്ടറി റഫിഖ്, ജോസഫ് വി ജോണ്‍, എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തെ തുടര്‍ന്ന് പോലിസ് ലാത്തിവീശി. ഇന്നലെ വൈകുന്നേരം അഞ്ചിന് മുക്കം ബസ് സ്റ്റാന്റിലായിരുന്നു സംഭവം.വരിനിന്നിരുന്ന വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയ ശേഷം ഇനി മുതല്‍ വരി നിര്‍ത്താതെ  ബസില്‍ കയറ്റണമെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതില്‍ പ്രകോപിതരായ ബസ് ജീവനക്കാരും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയായിരുന്നു.വിവരമറിഞ്ഞെത്തിയ മുക്കം പോലിസ് ലാത്തി വീശിയതോടെയാണ് രംഗം ശാന്തമായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.വിദ്യാര്‍ഥികളെ വരിനിര്‍ത്തരുതെന്ന ജില്ലാ കലക്ടറുടെയും, മോട്ടോര്‍ വാഹന വകുപ്പിന്റെയും നിര്‍ദേശം മറികടന്ന് മഴയത്തും വെയിലത്തും വിദ്യാര്‍ഥികളെ വരിനിര്‍ത്തുന്നത് മുക്കത്ത് പതിവ് കാഴ്ചയാണ്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെയും വിദ്യാര്‍ഥി യൂനിയനുകളും, ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss