|    Jul 26 Wed, 2017 12:07 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മുക്കത്ത് നിര്‍മാണപ്രവൃത്തിക്കിടെ വീണ ഇതരസംസ്ഥാന തൊഴിലാളി ചോര വാര്‍ന്ന് മരിച്ചു

Published : 28th August 2016 | Posted By: SMR

മുക്കം: മുക്കത്ത് ഇതര സംസ്ഥാന തൊഴിലാളി നിര്‍മാണ പ്രവൃത്തി ക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു.
തമിഴ്‌നാട് സ്വദേശി ശിവാനന്ദം(24) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലോടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ യുവാവ് ഇരുപത് മിനിട്ടോളം ആരും തിരിഞ്ഞു നോക്കാതെ ചോര വാര്‍ന്നാണ്  മരിച്ചത്. തമിഴ്‌നാട് കോളനി സ്ട്രീറ്റ്
തിരുതുറൈ പോണ്ടി താലൂക്കിലെ തിരുവാലൂ ര്‍ ജില്ല സ്വദേശിയാണ്. സംസ്ഥാന പാത യോരത്ത് അഗസ്ത്യന്‍ മുഴിയില്‍ മൃഗാ ശുപത്രിക്ക് സമീപം മൂന്ന് നില കെട്ടിടത്തിലെ പ്രവൃത്തിക്കിടയില്‍ രണ്ടാം നിലയില്‍ ലിഫ്റ്റി നിടയിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഒപ്പം ജോലിയെടുക്കുന്നവരോ, കണ്ടു നിന്നവരോ പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ കൊണ്ട് പോവാന്‍ തയാറായില്ല. ഇരുപത് മിനുട്ടോളം വീണ സ്ഥലത്ത് ചോര വാര്‍ന്ന് കിടന്നു. തുടര്‍ന്ന് ഇതു വഴി പോയ ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസ് ഉദ്യോഗസ്ഥന്‍ ഫയര്‍ ഫോഴ്‌സില്‍ വിവര മറിയിച്ചതോടെ അവരെ ത്തി തൊട്ടടുത്ത സ്വകാര്യ മെഡിക്കല്‍ കോളജി ല്‍ പ്രവേശിപ്പിച്ചെങ്കി ലും രക്ഷിക്കാനായില്ല .
മൃതദേഹം കോഴിക്കോട്  മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക