|    Jan 25 Wed, 2017 12:56 am
FLASH NEWS

മുക്കത്ത് കെഎസ്ആര്‍ടിസി ബസ്സിന് നേരെ ആക്രമണം

Published : 1st July 2016 | Posted By: SMR

മുക്കം: നിലമ്പൂര്‍-കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സിന് നേരെ മുക്കത്ത് സാമൂഹിക വിരുദ്ധരുടെ ആക്രമണം. ഇന്നലെ രാവിലെ 7 മണിയോടെ സംസ്ഥാന പാതയില്‍ മുക്കം പാലത്തിന് സമീപമാണ് ആക്രമണം നടന്നത്.
പിന്നിലെത്തിയ ആക്രമികള്‍ ബസ്സിന് കല്ലെറിയുകയായിരുന്നു. നിരവധി യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആക്രമണത്തില്‍ ബസ്സിന്റെ പിറക് വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു.
രാവിലെ 5.25ന് നിലമ്പൂര്‍ എരുമമുണ്ടയില്‍ നിന്നെടുക്കുന്ന ബസ് മെഡിക്കല്‍ കോളജ് വഴിയാണ് യാത്ര എന്നതിനാല്‍ നിരവധി യാത്രക്കാരാണ് ഈ ബസ്സിനെ ആശ്രയിക്കുന്നത്. അത് കൊണ്ട് തന്നെ മാസങ്ങളായി സ്വകാര്യ ബസ്സുകള്‍ ഈ ബസ്സിന്റെ സമയം കവര്‍ന്നെടുത്ത് സര്‍വീസ് നടത്തുന്നത് പതിവാണ്. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നിരവധി പരാതികള്‍ കുന്ദമംഗലം സ്‌റ്റേഷനില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല.
സര്‍ക്കാര്‍ ബസ്സിനെതിരേ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി സി —എ പ്രമോദ് ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ അടുത്തകാലത്തായി സ്വകാര്യ ബസ്സുകളുടെ ആക്രമണം വര്‍ധിച്ചു വരുന്നതായും പ്രമോദ് പറഞ്ഞു.—— സംഭവവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ സൂര്യോദയ എന്ന സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരേ മുക്കം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക