|    Apr 26 Thu, 2018 11:05 pm
FLASH NEWS
Home   >  Districts   >  

മുക്കത്ത് ഒരു ടണ്‍ സ്‌ഫോടകവസ്തു പിടികൂടി

Published : 24th February 2018 | Posted By: Jesla

മുക്കം: മുക്കത്ത് അനധികൃതമായി ലോറിയില്‍ കടത്തിയ ഒരു ടണ്‍ സ്‌ഫോടക വസ്തുക്കള്‍ പോലിസ് പിടികൂടി. എടവണ്ണ  കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിന് സമീപം ഓടത്തെരുവില്‍ നിന്നാണ് ലോറി പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ടി.എന്‍ 56 എ 8565 ലോറിയാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും നിന്നും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ലോറി െ്രെഡവര്‍ തമിഴ്‌നാട് സേലം സ്വദേശി മാതേശു (41) വിനെ പോലിസ് ചോദ്യം ചെയ്ത് വരികയാണ്. മുക്കം എസ്‌ഐ അഭിലാഷിന്റെ നേതൃത്വത്തിലാണ് ലോറി ്പിടികൂടിയത്.

ലോറിയുടെ പിന്നില്‍ വിവിധ ഭാഗങ്ങളിലായി പെട്ടിയിലാക്കി ടാര്‍പ്പായ കൊണ്ട് മൂടിയാണ് സ്‌ഫോടക വസ്തുക്കള്‍ കടത്തിയത്. ലോറി പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss