|    May 1 Mon, 2017 7:51 am

മുക്കത്ത് ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന

Published : 30th November 2016 | Posted By: SMR

മുക്കം: നഗരസഭാ പരിധിയിലെ വിവിധ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് കേരള മുനിസിപാലിറ്റി ചട്ടപ്രകാരം നോട്ടീസ് നല്‍കി. നഗരസഭയില്‍ പുതുതുതായി ചാര്‍ജെടുത്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.ബസ് സ്റ്റാന്റിലെ മരുപ്പച്ച കൂ ള്‍ബാറില്‍ നിന്ന് പഴകിയ ലൈം ജ്യൂസ്, സ്റ്റാന്റ് വ്യൂ ഹോട്ടലില്‍ നിന്ന് പഴകിയ മുന്തിരി , ചിക്കു, ലൈം ജ്യൂസുകള്‍, അഭിലാഷ് ജങ്ഷനിലെ ഹാപ്പി ഫാസ്റ്റ്ഫുഡ് ആന്റ് കൂള്‍ബാറില്‍ നിന്ന് പഴകിയ മീന്‍കറി, ലൈം ജ്യൂസ്, ചീഞ്ഞളിഞ്ഞ പഴങ്ങള്‍, ഹോട്ടല്‍ അകത്തളത്തില്‍ നിന്ന് പഴകിയ ഇറച്ചിക്കറി, പൊരിച്ച മീന്‍, കാട പൊരിച്ചത് എന്നിവയാണ്  പിടിച്ചെടുത്ത് നശിപ്പിച്ചത്. പല സ്ഥാപനങ്ങളും വ്യത്തിഹീനമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.ജോലിക്കാര്‍ക്ക് ഹെല്‍ത്ത്കാര്‍ഡില്ലാത്തതിനും കിണര്‍ വെള്ളം അംഗീകൃത ലാബില്‍ നിന്ന് പരിശോധിച്ച് റിസല്‍ട്ട് ഹാജരാക്കാത്തതിനും ബസ് സ്റ്റാന്റിലേക്ക് മലിനജലം ഒഴിക്കിവിടുന്നതിനും സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിശോധന തുടരുമെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി പ്രശോഭ് കുമാര്‍ അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day