|    Jan 17 Tue, 2017 12:54 am
FLASH NEWS

മുക്കത്തെ ട്രാഫിക് പരിഷ്‌കരണം; പിന്തുണയുമായി വിദ്യാര്‍ഥികളും

Published : 28th July 2016 | Posted By: SMR

മുക്കം: ആഗസ്റ്റ് ഒന്നു മുതല്‍ മുക്കത്ത് നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കരണത്തിന്റെ പരീക്ഷണ പദ്ധതി എട്ട് ദിവസം പിന്നിട്ടതോടെ പരിഷ്‌കരണത്തിന് പിന്തുണയേറുന്നു. വിവിധ സംഘടനകള്‍ ഇതിനോടകം തന്നെ പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. പോലിസിനെ സഹായിക്കാനും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുമായി വിദ്യാര്‍ഥികളും രംഗത്ത് വന്നു.
പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ ട്രാഫിക് ബോധവല്‍ക്കരണത്തിനെത്തിയത്. ജെആര്‍സി, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്‍സ് പോലിസ് കേഡറ്റ്, തുടങ്ങിയവരാണ് വരും ദിവസങ്ങളില്‍ യാത്രക്കാര്‍ക്ക് സഹായമാവുക. ആദ്യ ദിവസം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജെആര്‍സി യൂനിറ്റിലെ 20 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ പ്രകടനം മാതൃകാപരമാണന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ വി കുഞ്ഞന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രജിത പ്രദീപ്, ഗര്‍വാസി വട്ടുകുളം, ശശി വെണ്ണക്കോട്, അഡീഷനല്‍ എസ്‌ഐ റോയി, നഗരസഭാ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി ശ്രീധരന്‍, സെക്രട്ടറി കെ ഗിരീഷ് കുമാര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക