|    Jan 19 Thu, 2017 3:48 am
FLASH NEWS

മുക്കം സ്റ്റേഷനില്‍ എസ്‌ഐ സനല്‍രാജ് ചാര്‍ജെടുത്തു; മണല്‍ മാഫിയക്കെതിരേ നടപടി തുടങ്ങി

Published : 7th October 2016 | Posted By: Abbasali tf

മുക്കം: അനധികൃത മണല്‍കടത്ത് വ്യാപകമായ മലയോര മേഖലയില്‍ മണല്‍ കടത്തിനെതിരെ നടപടി ശക്തമാക്കി. ഏറ്റവുമധികം കടവുകളുള്ള മുക്കം സ്റ്റേഷന്‍ പരിധിയിലാണ് മുക്കം പോലിസ് മണല്‍വേട്ട സജീവമാക്കിയത്. തിരുവമ്പാടിയില്‍ നിന്നും എസ്‌ഐ സനല്‍രാജ് മുക്കത്തെത്തിയതോടെയാണ് മണല്‍വേട്ട വീണ്ടും സജീവമായത്. ഇന്നലെ രാവിലെ ചെറുവാടി കടവില്‍ നിന്നും അനധികൃത മണല്‍കടത്തുമായി ബന്ധപെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ചെറുവാടി കടവില്‍നിന്ന് രാവിലെ പത്ത് മണിയോടെ മണല്‍ നിറച്ച വാഹനം പിടിച്ചെടുക്കുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വാലില്ലാ പുഴ കുറ്റൂളി പുളിരുപൊയില്‍ സുദന്‍ (26) ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.—വിവിധ സ്ഥലങ്ങളില്‍ കൂട്ടിയിട്ട രണ്ട് ലോഡ് മട്ടി മണലും പിടികൂടിയതായി എസ്‌ഐ സനല്‍രാജ് പറഞ്ഞു. അനധികൃത മണല്‍ കടത്തിനും ഖനന പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നടപടിയെടുത്ത എസ്‌ഐയെ നേരത്തെ തിരുവമ്പാടിയില്‍ നിന്ന് മുക്കത്തേക്ക് സ്ഥലം മാറ്റുകയായിരുന്നു. മുക്കത്തെത്തി രണ്ടാം ദിവസം തന്നെയാണ് രണ്ട് ലോഡ് മട്ടി മണലും ഒരാളും പിടിയിലായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക