|    Mar 25 Sat, 2017 1:43 am
FLASH NEWS

മുക്കം സിഎച്ച്‌സിയുടെ സമഗ്രവികസനം; യോഗം ചേര്‍ന്നു

Published : 17th July 2016 | Posted By: SMR

മുക്കം: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ സമഗ്ര വികസനം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം ചേര്‍ന്നു. തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസാണ് യോഗം വിളിച്ചു ചേര്‍ത്തത്.
മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റില്‍ നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ വി കുഞ്ഞന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി ശ്രീധരന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി പ്രശോഭ് കുമാര്‍, ഡോ. കെ ആലിക്കുട്ടി, കെ സുന്ദരന്‍ മാസ്റ്റര്‍, എ എം അഹമ്മദ് കുട്ടിഹാജി, പി പ്രേമന്‍, എന്‍ പി ശംസുദ്ധീന്‍, സിദ്ധീഖ്, ബിന്ദു രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയമായ മുക്കം സിഎച്ച് സി യില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള അധിക ജീവനക്കാരെ നിയമിക്കണമെന്ന് യോഗം ആവശ്യപെട്ടു.
പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കണമെന്നും ഡയാലിസിസ് ഉള്‍പ്പെടെയുളള ആധുനിക ചികില്‍സാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും യോഗം ആവശ്യപെട്ടു. ഇതിനുള്ള മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. ആദിവാസികള്‍ ഉള്‍പ്പെടെ നിരവധി രോഗികളുടെ ആശ്രയമായ മുക്കം സി എച്ച് സി യുടെ ശനി ദിശ മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

(Visited 20 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക