|    Dec 17 Sun, 2017 7:57 am
FLASH NEWS

മുക്കം സര്‍വീസ് സഹകരണ ബാങ്ക് ; യുഡിഎഫില്‍ പൊട്ടിത്തെറി

Published : 5th October 2016 | Posted By: Abbasali tf

മുക്കം: മുക്കം സര്‍വീസ് സഹകരണ ബാങ്കിലേക്ക് ഇന്ന് നടക്കാനിരിക്കുന്ന ഫാര്‍മസിസ്റ്റ്, ഫാര്‍മസി അസിസറ്റന്റ്, െ്രെഡവര്‍ തസ്തികകളിലേക്ക് നടക്കുന്ന എഴുത്തുപരീക്ഷയുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ പൊട്ടിത്തെറി. എഴുത്തുപരീക്ഷയും നിയമന നടപടികളും നിയമവിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടി ബാങ്ക് മെമ്പറും ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ കെ പി അഹമ്മദ് കുട്ടി കോടതിയില്‍ നിന്നും സ്‌റ്റേ ഓര്‍ഡര്‍ കൈപറ്റി. കോഴിക്കോട് സഹകരണ ആര്‍ബിട്രേഷന്‍ കോടതി ജഡ്ജി എം എ കൃഷ്ണനുണ്ണിയാണ് പരീക്ഷ സ്‌റ്റേ ചെയ്തത്. സഹകരണ നിയമം 80 (5) പ്രകാരം സംവരണം പാലിക്കാതെ നിയമനം നടത്തുവാന്‍ അപേക്ഷ ക്ഷണിച്ചത് നിയമ വിരുദ്ധ നടപടിയാണെന്ന് കെ പി അഹമ്മദ് കുട്ടി പറഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ കനത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. നിയമനവും പരീക്ഷയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ പി ശംസുദ്ധീന്‍ പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരെ ലീഗിലേയും കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളും ഒരുമിച്ച് രംഗത്തെത്തിയതോടെ ബാങ്ക് ഭരണവും പ്രതിസന്ധിയിലാവും. 60 ലക്ഷം രൂപയുടെ അഴിമതിക്കാണ് എ എം അബ്ദുല്ല മാസ്റ്റര്‍, പി വി അബ്ദുല്‍ സലാം എന്നിവര്‍ പാര്‍ട്ടി തീരുമാനത്തിനെതിരായി നിലപാടെടുക്കുന്നതെന്നാണ് ലീഗിലെ പ്രബല വിഭാഗം പറയുന്നത്. അതിനിടെ സ്‌റ്റേ ഓര്‍ഡറുമായി ബാങ്കിലെത്തിയ ലീഗ് നേതാവ് അബു കല്ലുരുട്ടിയെ സെക്രട്ടറിയും ജീവനക്കാരും ചേര്‍ന്ന് റൂമില്‍ പൂട്ടിയിട്ടതായും പരാതിയുണ്ട്. മുക്കം എസ്‌ഐ എത്തിയാണ് അബുവിനെ പുറത്തിറക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss