|    Oct 19 Thu, 2017 3:38 am
FLASH NEWS

മുക്കം ബാങ്ക് സെക്രട്ടറിയുടെ നിയമനം ദുര്‍ബലപ്പെടുത്തണമെന്ന ആവശ്യം തള്ളി

Published : 31st May 2017 | Posted By: fsq

 

മുക്കം: അസിസ്റ്റന്റ് സെക്രട്ടറിയുടെ സ്ഥാനക്കയറ്റത്തിനെതിരെ ബാങ്ക് ഡയറക്ടര്‍മാര്‍ നല്‍കിയ പരാതി ജോയന്റ് രജിസ്ട്രാര്‍ തള്ളി. മുക്കം സര്‍വീസ് സഹകരണ ബാങ്കില്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന പി ജെ ദേവസ്യയെ കേരള ഹൈക്കോടതിയുടെ വിധിയിലെ നിര്‍ദേശ പ്രകാരം മുന്‍കാല പ്രാബല്യത്തോടെ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചുകൊണ്ട് ബാങ്ക് പ്രസിഡന്റിന്റെ ചുമതലയുള്ള വൈസ് പ്രസിഡന്റ് ഇറക്കിയ ഉത്തരവ് ദുര്‍ബലപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡയറക്ടര്‍മാരില്‍ ചിലര്‍ നല്‍കിയ അപേക്ഷയാണ് സഹകരണ ജോയന്റ് രജിസ്റ്റാര്‍ തള്ളിയത്.മുക്കം ബാങ്കിലെ ഡയറക്ടര്‍മാരായ എ എം അബ്ദുള്ള, റുബീന, കെ സമീറ, നിഷാബ് മുല്ലോളി, എം കെ യാസര്‍, എന്‍ കെ അബ്ദുല്‍ ജബ്ബാര്‍, പി കെ കമറുദ്ദീന്‍ എന്നിവരാണ് ദേവസ്യയ്ക്ക് സ്ഥാനക്കറ്റം നല്‍കിയ ഉത്തരവ് ദുര്‍ബലപ്പെടുത്തണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പ് ജില്ല ജോയന്റ് റജിസ്റ്റര്‍ക്ക് മെയ് മൂന്നിന് ഹര്‍ജി നല്‍കിയത്. എന്നാല്‍ കേരള ഹൈക്കോടതിയില്‍ നിന്ന് മാര്‍ച്ച് 27ന് ഉണ്ടായ  വിധിയിലെ നിര്‍ദേശം പാലിക്കുന്നതിന് ഇറക്കിയ ഉത്തരവ് ദുര്‍ബലപ്പെടുത്താന്‍ തന്റെ ഓഫിസിന് അധികാരമില്ലന്ന് പറഞ്ഞാണ് സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാര്‍ മെയ് 27 ന് ഡയറക്ടര്‍മാരുടെ ആവശ്യം നിരസിച്ച് ഉത്തരവിറക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക