|    Oct 20 Sat, 2018 1:06 am
FLASH NEWS

മുക്കം നഗരസഭാ ഓഫിസ് പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടുന്നു

Published : 19th September 2017 | Posted By: fsq

 

മുക്കം: നഗരഹൃദയത്ത് മാലിന്യം കുമിഞ്ഞ് കൂടി ദുര്‍ഗന്ധം പരക്കുന്നു. മാലിന്യ സംസ്‌ക്കരണത്തിന് ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയെന്ന് അധികൃതര്‍ മേനി നടിക്കുന്നതിനിടെയാണ് നഗരസഭാ ഓഫിസിന് സമീപം മാലിന്യം നിറയുന്നത്. ദിവസേന നൂറ് കണക്കിന് യാത്രക്കാരെത്തുന്ന മുക്കം ബസ്റ്റാന്റ് പരിസരത്ത് നഗരസഭാ ഓഫീസിന് പിറകില്‍ മാലിന്യ കൂമ്പാരം ഗുരുതര ആരോഗ്യ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. മഴയില്‍  ചീഞ്ഞളിഞ്ഞ മാലിന്യ കൂമ്പാരം സമീപത്തെ കുടിവെള്ള സ്രോതസ്സുകള്‍ക്കും താമസക്കാര്‍ക്കും ഭീഷണിയാണ് . നഗരസഭ ഓഫീസിന് തൊട്ടു പിറകിലെ ഈ മാലിന്യ നിക്ഷേപം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.നഗരസഭയില്‍ തന്നെ സ്വന്തമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരടക്കമുണ്ടങ്കിലും അവരും തിരിഞ്ഞു നോക്കുന്നില്ല. കല്യാണ വിടുകളില്‍ നിന്നടക്കമുള്ള മാലിന്യങ്ങളാണ് ബസ്റ്റാന്റ് പരിസരത്ത് തള്ളിയത്. നേരത്തെയും നിരവധി തവണ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. നഗരസഭയില്‍ മറ്റിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്ഥാന പാതയില്‍ മുക്കം പാലത്തിന് സമീപം, പുതിയ ബസ്റ്റാന്റ് പരിസരം, കാപ്പുമല വളവ് തുടങ്ങിയ സ്ഥലങ്ങളെല്ലാം സ്ഥിരം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss