|    Aug 18 Fri, 2017 12:42 am
FLASH NEWS

മുക്കം നഗരസഭയില്‍ മാലിന്യത്തില്‍ നിന്ന് മോചനം പദ്ധതിക്ക് തുടക്കം

Published : 4th August 2017 | Posted By: fsq

 

മുക്കം: നഗരസഭയില്‍ മാലിന്യത്തില്‍ നിന്ന് മോചനം പദ്ധതിക്ക് തുടക്കം. അയല്‍ സഭകള്‍ കേന്ദ്രികരിച്ച് ഉറവിടങ്ങളില്‍ തന്നെ മാലിന്യം ശേഖരിച്ച് അവിടെ തന്നെ വേര്‍തിരിച്ച് റീസൈക്ലിംഗ് യൂനിറ്റുകളിലേക്കയക്കും. ഓരോ വീട്ടിലും ഉറവിട മാലിന്യ സംസ്‌കരണ യൂനിറ്റ് നഗരസഭ ഉറപ്പു വരുത്തും. നഗരമാലിന്യ സംസ്‌കരണത്തിന് 20 ലക്ഷം രൂപ നഗരസഭ വകയിരുത്തിയിട്ടുണ്ട്. യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിന് നഗരസഭ സബ്‌സിഡിയും നല്‍കും. 15 ന് മുഴുവന്‍ ഡിവിഷനുകളിലും മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യമെന്ന പ്രഖ്യാപനം നടത്തും. ഇതിന്റെ ഭാഗമായി ഈ മാസം അഞ്ചാം തിയ്യതിക്കകം ഡിവിഷന്‍ തല പരിശീലനം നല്‍കും. 6 മുതല്‍ 13 വരെ ഭവന സന്ദര്‍ശനവും നടത്തും.പദ്ധതിയുടെ ഭാഗമായി മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, കുടുംബശ്രീ, അയല്‍ സഭ പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, വിവിധ ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശില്‍പ്പശാല വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ ടി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി പ്രശോഭ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെകാര്‍ പി പി സുരേഷ് ബാബു, കെ മോഹനന്‍, കെ. ഇന്ദിര, സത്യനാരായണന്‍ സംസാരിച്ചു. കില ഫാക്കല്‍റ്റിമാരായ രത്‌നാകരന്‍, ബാലകൃഷ്ണന്‍ ബാലുശേരി, വി മോയി ക്ലാസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക