|    Mar 26 Sun, 2017 9:08 am
FLASH NEWS

മുകേഷിനെ കാണ്‍മാനില്ലെന്ന യൂത്ത് കോണ്‍ഗ്രസ് പരാതി സ്വീകരിച്ച എസ്‌ഐയ്‌ക്കെതിരെ നടപടി

Published : 26th June 2016 | Posted By: mi.ptk

mukesh-final

കൊല്ലം: എംഎല്‍എ മുകേഷിനെ കാണ്‍മാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതി സ്വീകരിച്ച വെസ്റ്റ് എസ്‌ഐ ഗിരീഷിനെ സ്ഥലം മാറ്റാന്‍ ശുപാര്‍ശ. എസ് ഐ ഗിരീഷിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെതുടര്‍ന്നാണ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കൊല്ലം പട്ടത്താനം സ്വദേശിയും നിയമസഭാംഗവുമായ മുകേഷിനെ ഒരു മാസമായി കാണ്‍മാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. തങ്ങള്‍ക്ക് ഒരു തവണയെങ്കിലും മുകേഷിനെ കാണാന്‍ കണ്ടെത്തിതരണമെന്ന് പരാതിയില്‍ പറയുന്നുണ്ട്.പരാതി സ്വീകരിച്ച് ഉദ്യോഗസ്ഥര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രസീത് നല്‍കുകയും ചെയ്തു. സംഭവം മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായതോടെ പ്രതികരണവുമായി എംഎല്‍എ രംഗത്തെത്തി. പരാതി തമാശയായേ കാണുന്നുള്ളൂവെന്നും എന്നാല്‍ പരാതി സ്വീകരിച്ച പോലീസ് നടപടി ശരിയായില്ലെന്നും മുകേഷ് പറഞ്ഞു.

(Visited 220 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക