|    Dec 10 Mon, 2018 12:54 pm
FLASH NEWS

മുകുന്ദപുരം താലൂക്കില്‍ 9 ദുരിതാശ്വാസ ക്യാംപുകളിലായി 125 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Published : 19th July 2018 | Posted By: kasim kzm

ഇരിങ്ങാലക്കുട: കാലവര്‍ഷം കനത്തതോടെ നാശനഷ്ടങ്ങളും വെളളക്കെട്ടിനേയും തുടര്‍ന്ന് മുകുന്ദപുരം താലൂക്കില്‍ 9 ദുരിതാശ്വാസ ക്യാംപുകളിലായി 125 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 400 ഓളം പേരാണ് വിവിധ ക്യാംപുകളില്‍ ഉള്ളതെന്നും മുകുന്ദപുരം തഹസില്‍ദാര്‍ അറിയിച്ചു. കൂടാതെ തൃശ്ശൂര്‍ താലൂക്കില്‍പെട്ട ബംഗ്ലാവ് കൊക്കിരപ്പള്ളത്തെ 50 ഓളം കുടുംബങ്ങള്‍ വെള്ളത്തില്‍ മുങ്ങി ചിലര്‍ ബദ്ധുവീടുകളിലും കുറച്ച്‌പേര്‍ ആറാട്ടുപുഴ സ്‌കൂളില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
കാട്ടൂര്‍ ഗവ.ഹൈസ്‌ക്കൂളില്‍ യു.പി.വിഭാഗത്തില്‍ 16 കുടുംബത്തിലെ 42 പേര്‍, കരാഞ്ചിറസെന്റ് സേവിയേഴ്‌സ് സ്‌കൂളില്‍ 7 കുടുംബത്തിലെ 19 പേര്‍, കാറളം എ.എല്‍.പി.എസ്. സ്‌കൂളില്‍ 19 കുടുംബത്തിലെ 60 പേര്‍, പുല്ലൂര്‍ അങ്കണവാടിയില്‍ 3 കുടുംബത്തിലെ 8 പേര്‍, പറപ്പൂക്കര ഗവ.എല്‍.പി.സ്‌കൂളില്‍ 4 കുടുംബത്തിലെ 34 പേര്‍, തൊട്ടിപ്പാള്‍ കര്‍ഷക സമാജം യു.പി.സ്‌കൂളില്‍ 12 കുടുംബത്തിലെ 45 പേര്‍, കാക്കാതിരുത്തി എസ്.എന്‍.ജി.യു.പി. സ്‌കൂളില്‍ 43 കുടുംബത്തിലെ 118 പേര്‍, മൂര്‍ക്കനാട് സെന്റ. ആന്റണീസ് എല്‍.പി.സ്‌കൂളില്‍ 10 കുടുംബത്തിലെ 42 പേര്‍, മൂര്‍ക്കനാട് ശിവജിനഗര്‍ ചാച്ചാജി അങ്കണവാടിയില്‍ 3 കുടുംബത്തിലെ 9 പേര്‍, വേളൂക്കര 4 കുടുംബവും മനവല്ലശ്ശേരി 4 കുടുംബവും ദുരിതാശ്യാസ ക്യാംപുകളില്‍ അഭയം തേടിയിരിക്കുകയാണ്. ദുരിതാശ്വാസ ക്യാംപുകളിലുളളവര്‍ക്ക് വേണ്ടിയുളള ഭക്ഷണവും ആരോഗ്യസംരക്ഷണവും നല്‍കി വരുകയാണ് എന്ന് തഹസില്‍ദാര്‍ മധുസൂധനന്‍ അറിയിച്ചു.  താലൂക്ക് ആസ്ഥാനത്ത് ദുരന്തനിവാരണ സെല്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss