|    May 28 Sun, 2017 1:05 am
FLASH NEWS

മുംബൈ സ്‌ഫോടനക്കേസ് പ്രതിയുടെ കൊല: അന്വേഷണം സിബിഐ ഏറ്റെടുത്തു

Published : 26th September 2016 | Posted By: SMR

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി ഹനീഫ് കടവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തു. അധോലോക നേതാവ് ഛോട്ടാരാജനെയും കൂട്ടാളികളെയും കേസില്‍ സിബിഐ പ്രതികളാക്കിയിട്ടുണ്ട്.സ്‌ഫോടന പരമ്പരയ്ക്കായി ടൈഗര്‍ മേമന്റെ നിര്‍ദേശപ്രകാരം മുംബൈയില്‍ ആയുധങ്ങള്‍ എത്തിച്ചുവെന്നായിരുന്നു കടവാലക്കെതിരായ കേസ്. 2001 ഫെബ്രുവരി ഏഴിനായിരുന്നു മുംബൈയിലെ സ്വന്തം ഓഫിസില്‍ വച്ച് കടവാലയെ മൂന്നു പേര്‍ കൊലപ്പെടുത്തിയത്. മുംബൈ സ്‌ഫോടനത്തെ തുടര്‍ന്ന് കടവാലയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഛോട്ടാ രാജനാണെന്ന് മുംബൈ പോലിസ് സംശയിക്കുന്നുണ്ട്.
മുംബൈ സ്‌ഫോടനത്തെ തുടര്‍ന്നാണ് ഛോട്ടാരാജന്‍ മറ്റൊരു അധാലോക നേതാവായ ദാവൂദ് ഇബ്രാഹീമുമായി തെറ്റി പ്പിരിഞ്ഞത്.
ദക്ഷിണ മുംബൈയിലെ ഹോട്ടലുടമയായ ജയഷെട്ടിയുടെ കൊലപാതകം സംബന്ധിച്ച കേസും സിബിഐ ഏറ്റെടുത്തിട്ടുണ്ട്. ഷെട്ടി 2001 മെയ് നാലിനാണ് കൊല്ലപ്പെട്ടത്. ഷെട്ടിയുടെ കൊലപാതകത്തിനു പിന്നിലും ഛോട്ടാരാജന്‍ സംഘമാണെന്നാണ് ആരോപണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day