|    Jul 22 Sun, 2018 2:55 am
FLASH NEWS
Home   >  National   >  

മുംബൈ സ്‌ഫോടനം: രണ്ടുപേര്‍ക്ക് വധശിക്ഷ

Published : 7th September 2017 | Posted By: shadina sdna


മുംബൈ: മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതികളായ താഹിര്‍ മര്‍ച്ചന്റ്, ഫിറോസ് ഖാന്‍ എന്നിവര്‍ക്ക് വധശിക്ഷ. അബുസലിം, കരീമുല്ല ഖാന്‍ എന്നിവര്‍ക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും റിയാസ് സിദ്ദിഖിക്ക് 10 വര്‍ഷം തടവു ശിക്ഷയും വിധിച്ചു. ടാഡാ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 1993ല്‍ മുംബൈയിലുണ്ടായ സ്‌ഫോടനത്തില്‍ 257പേര്‍ കൊല്ലപ്പെടുകയും 713പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിലെ ആറുപ്രതികള്‍ കുറ്റക്കാരാണെന്ന കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ യാക്കൂബ് മേമനെ 2015 ജൂലായ് 30ന് തൂക്കിലേറ്റിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss