|    Oct 22 Mon, 2018 1:25 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുംബൈ സ്‌ഫോടനം: അബുസലീമിന് ജീവപര്യന്തം ; 2 പേര്‍ക്ക് വധശിക്ഷ

Published : 8th September 2017 | Posted By: fsq

 

മുംബൈ: 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ താഹിര്‍ മര്‍ച്ചന്റ്, ഫിറോസ് അബ്ദുല്‍ റാഷിദ് ഖാന്‍ എന്നിവര്‍ക്കു ടാഡാ കോടതി വധശിക്ഷ വിധിച്ചു. അധോലോക സംഘാംഗം അബുസലീം, കരീമുല്ലാ ഖാന്‍ എന്നിവര്‍ക്ക് ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും വിധിച്ച കോടതി, റിയാസ് സിദ്ദീഖിനെ പത്ത് വര്‍ഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആസൂത്രകനായ മുസ്തഫ ദോസ, അബുസലീം എന്നിവരുള്‍പ്പെടെ ആറുപേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക ടാഡാ കോടതി ജൂണില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച മുസ്തഫ ദോസ കുറ്റക്കാരനെന്ന് കണ്ടെത്തി ദിവസങ്ങള്‍ക്കകം ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. സ്‌ഫോടനത്തിനായി ആയുധങ്ങള്‍ കടത്തിയെന്ന കുറ്റത്തില്‍ പോര്‍ച്ചുഗലില്‍ വച്ചാണ് അബുസലീമിനെ അറസ്റ്റ് ചെയ്തത്. പോര്‍ച്ചുഗലുമായുള്ള കരാര്‍പ്രകാരം അബുസലീമിന് വധശിക്ഷ വിധിക്കാന്‍ സാധിക്കില്ല. ഇതേ കേസിലെ പ്രധാന കണ്ണിയായ ദാവൂദ് ഇബ്രാഹീമിനെ പിടികൂടാന്‍ ഇതുവരെ പോലിസിന് കഴിഞ്ഞിട്ടില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യഅ്ഖൂബ് മേമന്റെ വധശിക്ഷ 2015ലാണ് സുപ്രിംകോടതി നടപ്പാക്കിയത്. കേസുമായി ബന്ധപ്പെട്ട് 800ലധികം പേരുടെ സാക്ഷിമൊഴികള്‍ കോടതി രേഖപ്പെടുത്തി.  വിചാരണയുടെ രണ്ടാംപാദത്തില്‍ പ്രതിചേര്‍ത്ത അബ്ദുല്‍ ഖയ്യൂമിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss