|    Sep 23 Sat, 2017 5:54 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മുംബൈ സിറ്റി എഫ്‌സി ഇന്ന് ചെന്നൈയ്‌നെതിരേ

Published : 23rd November 2016 | Posted By: SMR

മുംബൈ: ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ കരുത്തന്‍മാരായ മുംബൈ ചെന്നൈയ്ന്‍ എഫ്‌സിയെ നേരിടും. മുന്‍ ഉറുഗ്വേ താരം ഡിയേഗോ ഫോര്‍ലാന്‍ മുന്നേറ്റനിരയില്‍ അക്രമണം വിതറുന്ന മുംബൈ നിലിവിലെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്താണുള്ളത്. ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രി മികച്ച ഫോമില്‍ മുംബൈയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്. ഏതു വമ്പന്‍ ടീമിനേയും തറപറ്റിക്കാന്‍ പോകുന്ന കരുത്തുള്ള മുംബൈയെ തോല്‍പ്പിക്കുക എന്നത് ചെന്നൈയ്‌ന് കടുത്ത വെല്ലുവിളി തന്നെയാണ്. അവസാന മല്‍സരത്തില്‍ കൊമ്പന്‍മാരായ കേരള ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തറപറ്റിച്ചാണ് മുംബൈ ചെന്നൈയ്‌നെതിരേ ബൂട്ടണിയുന്നത്. മല്‍സരം മുംബൈയുടെ സ്വന്തം തട്ടകത്തില്‍ നടക്കുന്നതിനാല്‍ താര സമ്പന്നമായ മുംബൈ നിരയുടെ കരുത്ത് ഇരട്ടിക്കും.  അതേ സമയം സീസണില്‍ മികച്ച തുടക്കത്തിന് ശേഷം മോശം പ്രകടനത്തോടെ താഴേക്ക് കൂപ്പുകുത്തിയ ടീമാണ് ചെന്നൈയ്ന്‍. താരസമ്പന്നമായ ടീമാണെങ്കിലും വിജയത്തിലേക്കെത്താന്‍ ചെന്നൈയ്‌നാകുന്നില്ല. 11 മല്‍സരങ്ങളില്‍നിന്ന് മൂന്ന് വീതം ജയവും സമനിലയും സ്വന്തമാക്കിയ ചെന്നൈയ്‌ന് തിരിച്ചടിയായത് അഞ്ച് സമനിലയാണ്.
പല മല്‍സരങ്ങളിലും വിജയത്തിന്റെ പടിക്കല്‍വെച്ച് ചെന്നൈയ്ന്‍ സമനില വഴങ്ങിയപ്പോള്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക