|    Jan 20 Fri, 2017 7:43 pm
FLASH NEWS

മുംബൈ യാത്ര റദ്ദാക്കി;സാക്കിര്‍ നായിക്ക് സൗദിയില്‍ തന്നെ തുടരും

Published : 11th July 2016 | Posted By: mi.ptk

zakir-naik

ന്യൂഡല്‍ഹി: പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്ക് തന്റെ മുംബൈ യാത്ര റദ്ദാക്കി സൗദിയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. മുംബൈയിലേയ്ക്ക് മടങ്ങിവരാന്‍ സാക്കിര്‍ നായിക്ക് തയ്യാറെടുക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെത്തിയാല്‍ നായിക്കിനെ സമന്‍സ് അയച്ച് ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്.
അതേസമയം സാക്കിര്‍ നായിക്കിനെതിരെ വാര്‍ത്ത നല്‍കി വിവാദങ്ങള്‍ക്ക് തുടക്കമിട്ട ബംഗ്ലാദേശ് ദിനപത്രം വാര്‍ത്ത തിരുത്തി പ്രസ്താവന ഇറക്കിയിരുന്നു. ധാക്ക ആക്രമണവുമായി ബന്ധപ്പെട്ട് പത്രം അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുകയാണെന്ന് കഴിഞ്ഞ ദിവസം സാക്കിര്‍ നായിക്ക് തന്റെ യൂട്യൂബ് പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. ഇതോടെയാണ് വാര്‍ത്ത തിരുത്തി പത്രം രംഗത്തുവന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,418 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക