|    Sep 23 Sat, 2017 5:48 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മുംബൈ: മറാത്താ റാലിയില്‍ എട്ടു ലക്ഷത്തിലധികം പേര്‍ പങ്കാളികളായി

Published : 10th August 2017 | Posted By: fsq

 

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് മറാത്താ സമുദായ സംഘടനകള്‍ സംഘടിപ്പിച്ച മൗനപ്രതിഷേധ റാലിയില്‍ എട്ടു ലക്ഷത്തിലധികം പേര്‍ പങ്കാളികളായി. മുംബൈയില്‍ ബൈക്കുളയില്‍ നിന്നാരംഭിച്ച റാലി ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയില്‍ സമാപിച്ചു.  ശിവസേനാ പിന്തുണയോടെയാണ് റാലി. റാലിയെത്തുടര്‍ന്ന് മറാത്ത വംശജരുടെ ആവശ്യം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അംഗീകരിച്ചു. സംവരണത്തെക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക