|    May 24 Wed, 2017 1:35 pm
FLASH NEWS

മുംബൈ പോലിസിന് ദാവൂദുമായി ബന്ധം: ഛോട്ടാ രാജന്‍

Published : 4th November 2015 | Posted By: SMR

ബാലി: അധോലോകനായകന്‍ ദാവൂദ് ഇബ്രാഹീമുമായി മുംബൈ പോലിസിലെ ചില ഉദ്യോഗസ്ഥര്‍ക്കു ബന്ധമുണ്ടെന്നു ബാലിയില്‍ ഇന്റര്‍പോള്‍ പിടിയിലായ ഛോട്ടാ രാജന്‍.
തനിക്കു ഭയമില്ലെന്നും ദാവൂദിനെതിരായി തന്നെ തുടരുമെന്നും ഒരുകാലത്ത് ദാവൂദിന്റെ വലംകൈയായിരുന്ന ഛോട്ടാ രാജന്‍ പറഞ്ഞു. ഇന്തോനീസ്യയിലെ ബാലിയില്‍ കഴിഞ്ഞമാസം 25നാണ് ഛോട്ടാ രാജന്‍ അറസ്റ്റിലാവുന്നത്. തന്നെ മുംബൈ പോലീസിന് കൈമാറരുതെന്ന് രാജന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കുന്നതിനായി സിബിഐ ഉദ്യോഗസ്ഥരും ഡല്‍ഹി, മുംബൈ പോലിസും അടക്കമുള്ള ഇന്ത്യന്‍ സംഘം ഞായറായ്ച ബാലിയിലെത്തിയിരുന്നു. ഛോട്ടാ രാജന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി മുംബൈയിലെ യെര്‍വാദ ജയിലില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ കൊലപാതകവും മയക്കുമരുന്ന് കടത്തും കള്ളക്കടത്തുമടക്കം 75ഓളം കേസുകളാണ് 55കാരനായ ഛോട്ടാ രാജനെതിരേയുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day