|    Oct 19 Thu, 2017 12:58 pm
FLASH NEWS

അവിശ്വസനീയം…. പത്താം സീസണ്‍ കപ്പ് മുംബൈക്ക്‌

Published : 16th May 2017 | Posted By: ev sports

11:47:03 PM
അവിശ്വസനീയം…. ഒരു റണ്‍സിന് മുംബൈ ഇന്ത്യന്‍സ് പത്താം സീസണ്‍ കപ്പ് സ്വന്തമാക്കി. പൂനെ സൂപ്പര്‍ ജയന്റിനെ 128 റണ്‍സില്‍ പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യന്‍സ് പത്താം സീസണ്‍ കിരീടം നേടിയത്. ആവേശകരമായ മല്‍സരത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്നാണ് രോഹിത് ശര്‍മയും കൂട്ടരും മൂന്നാം കപ്പ് സ്വന്തമാക്കിയത്.

11:29:45 PM
പത്താം ഐപിഎല്‍ സീസണ്‍ കൊട്ടിക്കലാശിക്കാന്‍ 12 പന്തുകള്‍ മാത്രം അവശേഷിക്കവെ, പൂനെ സൂപ്പര്‍ ജയന്റിന് ജയിക്കാന്‍ വേണ്ടത് 23 റണ്‍സ്.

11:25:46 PM
കിരീടപ്രതീക്ഷകളുമായി മറുപടി ബാറ്റിങിനിറങ്ങിയ പൂനെയ്ക്ക് ഇടറുന്നു. വിക്കറ്റ് വീഴുന്നില്ലെങ്കിലും അടിച്ചു കളിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ വിയര്‍ക്കുന്നതിനാല്‍ 15 പന്ത് അവശേഷിക്കെ 28 റണ്‍സ് വേണം പൂനെയ്ക്ക് ജയിക്കാന്‍…

11:19:43 PM
100 റണ്‍സ് പൂര്‍ത്തിയാക്കിയ പൂനെ സൂപ്പര്‍ ജയന്റിന് 30 റണ്‍സ് അകലെ പത്താം സീസണ്‍ കപ്പ്. മൂന്ന് ഓവര്‍ അവശേഷിക്കുമ്പോള്‍ ധോണിയും പുറത്തായി. സ്റ്റീവ് സ്മിത്തും(35*) മനോജ് തിവാരിയും(1*) ക്രീസില്‍…

11:14:10 PM
ഐപിഎല്‍ പത്താംസീസണ്‍ സൂപ്പര്‍ ക്ലൈമാക്‌സിലേക്ക്. മുംബൈ ഇന്ത്യന്‍സിനെതിരേ 130 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പൂനെയ്ക്ക് ജയിക്കാന്‍ വേണ്ടത് 24 പന്തില്‍ 33 റണ്‍സ്.

11:08:38 PM
30 പന്ത് അവശേഷിക്കെ 47 റണ്‍സ് കൂടി കണ്ടെത്തിയാല്‍ 130 റണ്‍സെന്ന വിജയലക്ഷ്യം പൂര്‍ത്തിയാക്കി പൂനെയ്ക്ക് പത്താം സീസണ്‍ കപ്പടിക്കാം. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനൊപ്പം ധോണിയും ക്രീസില്‍ നിലയുറപ്പിക്കുന്നു

10:59:46 PM

പത്താം സീസണ്‍ കപ്പുയര്‍ത്താമെന്ന പ്രതീക്ഷയില്‍ ബാറ്റേന്തുന്ന പൂനെ സൂപ്പര്‍ ജയന്റിന് അജിന്‍ക്യ രഹാനെയേയും(44) നഷ്ടമായി. ജോണ്‍സന്റെ പന്തില്‍ പൊള്ളാര്‍ഡ് കൈപ്പിടിയിലൊതുക്കിയ രഹാനെയ്ക്ക് അര്‍ധസെഞ്ച്വറി നഷ്ടമായി.

10:44:06 PM
പൂനെ സൂപ്പര്‍ ജയന്റിന് 68 റണ്‍സ് അകലെ ഐപിഎല്‍ കിരീടം. പത്താം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 130 ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പൂനെയ്ക്ക് വേണ്ടി അജിന്‍ക്യ രഹാനെ (42*) അടിച്ചു തകര്‍ക്കുന്നു.

പൂനെയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുന്ന അജിന്‍ക്യ രഹാനെ

10:35:45 PM

മുംബൈ ഇന്ത്യന്‍സിനെ വിറപ്പിച്ചു കൊണ്ട് പൂനെ സൂപ്പര്‍ ജയന്റ് പൊളിച്ചടുക്കുന്നു. 9 ഓവര്‍ പിന്നിട്ട ഫൈനലില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സുമായി പൂനെ വിജയത്തിലേക്ക് അടുക്കുകയാണ്. ഓപണര്‍ അജിന്‍ക്യ രഹാനെയും(30*) ക്യാപ്റ്റന്‍ സ്മിത്തും(10*) നിലയുറപ്പിക്കുന്നു.

9:46:38 PM
മനസ്സുവച്ചാല്‍ പൂനെ സൂപ്പര്‍ ജയന്റിന് കപ്പുയര്‍ത്താം. ഫൈനല്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സ് എട്ടു വിക്കറ്റ് നഷ്ടപ്പെട്ട് 129 റണ്‍സില്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കി. കരുത്തുറ്റ ബൗളിങ് പ്രകടനം പുറത്തെടുത്ത പൂനെയ്ക്ക് 130 എന്ന താരതമ്യേന ചെറിയ ലക്ഷ്യം മറികടന്നാല്‍ കപ്പ് സ്വന്തമാക്കാം.

9:31:37 PM

നൂറ് കടന്ന് മുംബൈ; 18ാം ഓവറില്‍ കടന്നപ്പോള്‍ 107ന് 7

9:26:44 PM

17ാം ഓവറിലേക്ക് കടന്ന മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ്‌

9:15:15 PM

ഉനദ്ഘട്ടും സാംബയും പൂനെയ്ക്കു വേണ്ടി സംഹാര താണ്ഡവമാടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ നില തകരുന്നു. ബാറ്റേന്തുന്ന മുംബൈ 15 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട മുംബൈക്ക് 81 റണ്‍സ് മാത്രമേ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളൂ…

9:13:07 PM

ഐപിഎല്‍ പത്താംസീസണ്‍ കപ്പെടുക്കാന്‍ എത്തിയ മുംബൈ ഇന്ത്യന്‍സിന് ബാറ്റിങ് തകര്‍ച്ച. പൂനെ സൂപ്പര്‍ ജയന്റിനെതിരേ 14 ഓവറില്‍ കടന്നപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട മുംബെക്ക് 79 റണ്‍സ് മാത്രമേയുള്ളൂ. കരണ്‍ ശര്‍മയെ (1) നിലയുറപ്പിക്കും മുമ്പ് ക്രിസ്റ്റ്യനും താക്കൂറും ചേര്‍ന്ന് എറിഞ്ഞിട്ടു.

9:04:30 PM

13ാം ഓവറില്‍ കടന്ന കലാശപ്പോരാട്ടത്തില്‍ മുംബൈയുടെ ആറാം വിക്കറ്റും വീണു. ക്രിസ്റ്റിയന്‍ എല്‍ബിയില്‍ കുടുങ്ങി ഹര്‍ദിക് പാണ്ഡ്യ(10)യും മടങ്ങി.

9:01:58 PM

12.5 ഓവര്‍ പിന്നിട്ടപ്പോള്‍ 75 റണ്‍സുമായി മുംബൈ പരുങ്ങുന്നു. അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട മുംബൈ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താന്‍ വിഷമിക്കുകയാണ്.

8:57:20 PM

മുംബൈയെ ഞെട്ടിച്ച് അഞ്ചാം വിക്കറ്റും വീണു. ഏഴ് റണ്‍സ് നേടിയ പൊള്ളാര്‍ഡിനെ സാംബയുടെ പന്തില്‍ തിവാരി കൈകളിലാക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട മുംബൈക്ക് 11 ഓവര്‍ പിന്നിടുമ്പോള്‍ 65 റണ്‍സ്.

8:53:52 PM

പൂനെ സൂപ്പര്‍ ജയന്റിനെതിരേ ഫൈനലില്‍ ബാറ്റേന്തുന്ന മുംബൈ ഇന്ത്യന്‍സ് 10.4 ഓവര്‍ പിന്നിടുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് പിന്നിട്ടു.

11:16:46 PM

കൊല്‍ക്കത്ത കീഴടക്കി മുംബൈ ഫൈനലില്‍…..ഫൈനല്‍ പോരില്‍ പൂനെ- മുംബൈ പോരാട്ടം പൊളിക്കും

ബംഗളൂരു: ബംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തെ മുംബൈയുടെ നീലപട്ടാളം ഉശിരന്‍ പ്രകടനം കാഴ്ചവയ്ച്ചപ്പോള്‍ തടസം നില്‍ക്കാന്‍ മഴയ്ക്കും തോന്നിയില്ല. മഴക്കാറുമൂടിയ മൈതാനത്തില്‍ മുംബൈയുടെ ചുണക്കുട്ടന്‍മാര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 18.5 ഓവറില്‍ 107 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടി ബാറ്റിങില്‍ 14.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് വിജയം കണ്ടു. ബൗളിങില്‍ കരണ്‍ ശര്‍മ മുംബൈയെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ(45*) ബാറ്റിങിലും മുംബൈയെ പടനയിച്ചു. 21 ന് നടക്കുന്ന ഫൈനലില്‍ പൂനെ സൂപ്പര്‍ജയന്റ്‌സാണ് മുംബൈയുടെ എതിരാളി.
യൂസഫ് പഠാനും ട്രന്റ് ബോള്‍ട്ടുമില്ലാതെ നിര്‍ണായക മല്‍സരത്തിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കത്തില്‍ തന്നെ പിഴച്ചു. വെടിക്കെട്ട് ഓപണര്‍ ക്രിസ് ലിനെ(4) രണ്ടാം ഓവറില്‍ തന്നെ ബൂംറ മടക്കിയത് കൊല്‍ക്കത്തയുടെ തകര്‍ച്ചയുടെ തുടക്കമായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ മുംബൈ ബൗളര്‍മാരെ കൊല്‍ക്കത്തന്‍ ബാറ്റിങ് നിരയെ പിടിച്ചുനിര്‍ത്തി. സുനില്‍ നരേയ്‌നും(10) റോബിന്‍ ഉത്തപ്പയും(1) അടുത്തടുത്ത് മടങ്ങിയതോടെ കൊല്‍ക്കത്ത സമ്മര്‍ദത്തിലായി. നരേയ്‌നെ കരണ്‍ ശര്‍മ മടക്കിയപ്പോള്‍ റോബിന്‍ ഉത്തപ്പയെ ബൂംറയും പുറത്താക്കി. കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയുടെ ശക്തി ഗൗതം ഗംഭീറും(12) കരണ്‍ ശര്‍മയ്ക്ക് മുന്നില്‍ വീണതോടെ കൊല്‍ക്കത്ത 6.5 ഓവറില്‍ നാല് വിക്കറ്റിന് 31 എന്ന നിലയിലേക്ക് തകര്‍ന്നു. മധ്യനിരയിലെ യൂസഫ് പഠാന്റെ അഭാവം നികത്താനെത്തിയ കോളിന്‍ ഡി ഗ്രാന്റ്‌ഹോം(0) അക്കൗണ്ട് തുറക്കും മുമ്പേ മടങ്ങിയതോടെ കൊല്‍ക്കത്ത വന്‍ തകര്‍ച്ചയെ മുന്നില്‍ കണ്ടു. എന്നാല്‍ ആറാം വിക്കറ്റിലൊത്തുചേര്‍ന്ന സൂര്യകുമാര്‍ യാദവും(31) ഇഷാങ്ക് ജാഗിയും(28) ചേര്‍ന്ന് നടത്തിയ നേരിയ ചെറുത്ത് നില്‍പ്പാണ് കൊല്‍ക്കത്തയെ 100 കടത്തിയത്. പീയൂഷ് ചൗളയേയും(2) നദാന്‍ കോള്‍ട്ടര്‍ നെയ്‌ലിനേയും(6) മിച്ചല്‍ ജോണ്‍സണ്‍ ഒരേ ഓവറില്‍ മടക്കി. കൊല്‍ക്കത്തയുടെ പ്രതീക്ഷ സൂര്യകുമാര്‍ യാദവിനെ ബൂംറ മലിംഗയുടെ കൈകളിലെത്തിച്ചു. 11ാമന്‍ അങ്കിത് രജപുത്തിനെ(4) മലിംഗ ക്ലീന്‍ ബൗള്‍ഡ് ചെയ്തതോടെ കൊല്‍ക്കത്തയുടെ ബാറ്റിങ് 18.5 ഓവറില്‍ ഏഴ് വിക്കറ്റിന് 107 എന്ന നിലയില്‍ അവസാനിച്ചു. കരണ്‍ ശര്‍മ മൂന്നോവറില്‍ 16 റണ്‍സ് മാത്രം വിട്ട് നല്‍കി നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബൂംറ മൂന്നോവറില്‍  ഏഴ് റണ്‍സ് മാത്രം വിട്ടുനല്‍കിമൂന്ന് വിക്കറ്റും സ്വന്തമാക്കി. മിച്ചല്‍ ജോണ്‍സണ്‍ രണ്ടും ലസിത് മലിംഗ ഒരു വിക്കറ്റും വീഴ്ത്തി തിളങ്ങി.
108 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ മുംബൈയ്ക്കും തുടക്കം പിഴച്ചു. ലിന്‍ഡന്‍ സിമ്മണ്‍സ്(3), പാര്‍ഥിവ് പട്ടേല്‍(14), അമ്പാട്ടി റായിഡു(6) എന്നിവര്‍ തുടക്കത്തിലേ തന്നെ മടങ്ങിയെങ്കിലും  നാലാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പുറത്തെടുത്ത രോഹിത് ശര്‍മയും(26) ക്രുണാലും (45*) ചേര്‍ന്ന് മുംബൈയെ വിജയത്തിനടുത്തെത്തിച്ചു. നാലാമനായി രോഹിത് മടങ്ങുമ്പോള്‍ മുംബൈ 12.2 ഓവറില്‍ നാല് വിക്കറ്റിന് 88 എന്ന നിലയിലായിരുന്നു. 30 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം 45 റണ്‍സുമായി തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച ക്രുണാല്‍ പൊള്ളാര്‍ഡിനെ(9*) കൂട്ടുപിടിച്ച് കൂടുതല്‍ അപകടം വരുത്താതെ മുംബൈയെ വിജയത്തിലെത്തിച്ചു. ആദ്യ പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്താണ് പൂനെ സൂപ്പര്‍ജയന്റ്‌സ് ഫൈനലില്‍ കടന്നത്.

10:58:18 PM

14 ഓവര്‍; മുംബൈ നാല് വിക്കറ്റിന് 105 റണ്‍സ്
ജയിക്കാന്‍ 36 പന്തില്‍ 3 റണ്‍സ്‌

10:52:52 PM

13 ഓവര്‍; മുംബൈ 4 വിക്കറ്റിന് 91 റണ്‍സ്
ജയിക്കാന്‍ 42 പന്തില്‍ 17 റണ്‍സ്‌

10:48:55 PM

മുംബൈയ്ക്ക് 4 വിക്കറ്റുകള്‍ നഷ്ടമായി; രോഹിത് പുറത്ത്
26 റണ്‍സെടുത്ത രോഹിത് ശര്‍മയെ നദാല്‍ കോള്‍ട്ടര്‍ നെയ്ല്‍ പുറത്താക്കി

10:47:04 PM

12 ഓവര്‍; മുംബൈ 3 വിക്കറ്റിന് 88 റണ്‍സ്
ജയിക്കാന്‍ 48 പന്തില്‍ 20 റണ്‍സ്‌

10:43:02 PM

11 ഓവര്‍; മുംബൈ 3 വിക്കറ്റിന് 80 റണ്‍സ്
ജയിക്കാന്‍ 54 പന്തില്‍ 28 റണ്‍സ്‌.രോഹിത് ശര്‍മ(26) ക്രുണാല്‍ പാണ്ഡ്യ(26) ക്രീസില്‍

10:33:51 PM

9 ഓവര്‍; മുംബൈ 3 വിക്കറ്റിന് 61 റണ്‍സ്
ജയിക്കാന്‍ 66 പന്തില്‍ 47 റണ്‍സ്
രോഹിത് ശര്‍മ(17) ക്രുണാല്‍ പാണ്ഡ്യ(16) ക്രീസില്‍

10:29:07 PM

8 ഓവര്‍; മുംബൈ 3 വിക്കറ്റിന് 50 റണ്‍സ്
ജയിക്കാന്‍ 72 പന്തില്‍ 58 റണ്‍സ്

6 റണ്‍സെടുത്ത അമ്പാട്ടി റായിഡുവിന്റെ വിക്കറ്റാണ് മുംബൈയ്ക്ക് അവസാനം നഷ്ടമായത്. പൂയൂഷ് ചൗളക്കാണ് വിക്കറ്റ്.

10:15:08 PM

5 ഓവര്‍; മുംബൈ 2 വിക്കറ്റിന് 32 റണ്‍സ്‌

10:08:14 PM

മുംബൈയ്ക്ക് 2 വിക്കറ്റുകള്‍ നഷ്ടമായി
14 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലിനെ ഉമേഷ് യാദവ് പുറത്താക്കി. 3 ഓവറില്‍ മുംബൈ 2 വിക്കറ്റിന് 24 റണ്‍സ്

10:01:55 PM

2 ഓവര്‍; മുംബൈ 1 വിക്കറ്റിന് 14 റണ്‍സ്‌

10:01:09 PM

1.4 ഓവറില്‍ മുംബൈ 1 വിക്കറ്റിന് 13 റണ്‍സ്
3 റണ്‍സെടുത്ത ലിന്‍ഡന്‍ സിമ്മണ്‍സിനെ പീയൂഷ് ചൗള പുറത്താക്കി

മുംബൈയ്ക്ക് 108 റണ്‍സ് വിജയ ലക്ഷ്യം

9:32:51 PM

18 ഓവര്‍; കൊല്‍ക്കത്ത 9 വിക്കറ്റിന് 106 റണ്‍സ്‌

9:29:51 PM

കൊല്‍ക്കത്തയ്ക്ക് 9 വിക്കറ്റുകള്‍ നഷ്ടമായി; സൂര്യകുമാര്‍ യാദവ് പുറത്ത്‌.31 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനെ ജസ്പ്രീത് ബൂംറ പുറത്താക്കി

9:28:12 PM

17 ഓവര്‍; കൊല്‍ക്കത്ത 8 വിക്കറ്റിന് 101 റണ്‍സ്‌

9:27:17 PM

കൊല്‍ക്കത്തയ്ക്ക് 8 വിക്കറ്റുകള്‍ നഷ്ടമായി
6 റണ്‍സെടുത്ത നദാല്‍ കോള്‍ട്ടര്‍ നെയ്‌ലിനെ മിച്ചല്‍ ജോണ്‍സണ്‍ പുറത്താക്കി.

9:23:05 PM

കൊല്‍ക്കത്തയ്ക്ക് 7 വിക്കറ്റുകള്‍ നഷ്ടമായി
2 റണ്‍സെടുത്ത പീയൂഷ് ചൗളയെ മിച്ചല്‍ ജോണ്‍സണ്‍ പുറത്താക്കി.

9:20:06 PM

16 ഓവര്‍; കൊല്‍ക്കത്ത 6 വിക്കറ്റിന് 92 റണ്‍സ്‌

9:16:12 PM

15 ഓവര്‍; കൊല്‍ക്കത്ത 6 വിക്കറ്റിന് 88 റണ്‍സ്
സൂര്യകുമാര്‍ യാദവ്(27) പീയൂഷ് ചൗള(1) ക്രീസില്‍

9:12:29 PM

കൊല്‍ക്കത്തയ്ക്ക് 6 വിക്കറ്റുകള്‍ നഷ്ടമായി
28 റണ്‍സെടുത്ത ഇഷാങ്ക് ജേഗിയെ കരണ്‍ ശര്‍മലോങ് ഓണില്‍
മിച്ചല്‍ ജോണ്‍സണ്‍ന്റെ കൈകളിലെത്തിച്ചു.14.5 ഓവറില്‍ കൊല്‍ക്കത്ത 6 വിക്കറ്റിന് 87 റണ്‍സ്‌

9:08:11 PM

14 ഓവര്‍; കൊല്‍ക്കത്ത 5 വിക്കറ്റിന് 83 റണ്‍സ്‌.ഇഷാങ്ക് ജാഗി(22) സൂര്യകുമാര്‍ യാദവ്(23) ക്രീസില്‍

9:03:26 PM

13 ഓവര്‍; കൊല്‍ക്കത്ത 5 വിക്കറ്റിന് 71 റണ്‍സ്‌

8:59:51 PM

12 ഓവര്‍; കൊല്‍ക്കത്ത 5 വിക്കറ്റിന് 61 റണ്‍സ്‌.ഇഷാങ്ക് ജേഗി(17) സൂര്യകുമാര്‍ യാദവ്(14) ക്രീസില്‍

8:54:25 PM

11 ഓവര്‍; കൊല്‍ക്കത്ത 5 വിക്കറ്റിന് 53 റണ്‍സ്‌

8:50:20 PM

10 ഓവര്‍; കൊല്‍ക്കത്ത 5 വിക്കറ്റിന് 43 റണ്‍സ്‌.ഇഷാങ്ക് ജാഗി(6) സൂര്യ കുമാര്‍ യാദവ്(5) ക്രീസില്‍

8:46:51 PM

കൊല്‍ക്കത്തയ്ക്ക് തകര്‍ച്ച തുടക്കം; 5 വിക്കറ്റുകള്‍ നഷ്ടമായി.12 റണ്‍സെടുത്ത ഗൗതം ഗംഭീറിനേയും അക്കൗണ്ട് തുറക്കും മുമ്പ് കോളിന്‍ ഡി ഗ്രാന്റ്‌ഹോമിനേയും കരണ്‍ ശര്‍മ പുറത്താക്കി.9.3 ഓവറില്‍ കൊല്‍ക്കത്ത 5 വിക്കറ്റിന് 39 റണ്‍സ്‌

8:30:35 PM

കൊല്‍ക്കത്ത തകരുന്നു; 3 വിക്കറ്റുകള്‍ നഷ്ടമായി
1 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയെ ജസ്പ്രീത് ബൂംറ എല്‍ബിയില്‍ കുടുക്കി. 6 ഓവറില്‍ കൊല്‍ക്കത്ത 3 വിക്കറ്റിന് 25 റണ്‍സ്‌

8:25:16 PM

5 ഓവര്‍; കൊല്‍ക്കത്ത 2 വിക്കറ്റിന് 25 റണ്‍സ്
ഗൗതം ഗംഭീറും റോബിന്‍ ഉത്തപ്പയും ക്രീസില്‍

8:23:30 PM

കൊല്‍ക്കത്തയ്ക്ക് 2 വിക്കറ്റുകള്‍ നഷ്ടമായി; നരേയ്ന്‍ പുറത്ത്
10 റണ്‍സെടുത്ത സുനില്‍ നരേയ്‌നെ കരണ്‍ ശര്‍മയുടെ പന്തില്‍ പാര്‍ഥിവ് പട്ടേല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി

8:20:13 PM

4 ഓവര്‍; കൊല്‍ക്കത്ത 1 വിക്കറ്റിന് 22 റണ്‍സ്‌

8:15:40 PM

3 ഓവര്‍; കൊല്‍ക്കത്ത 1 വിക്കറ്റിന് 13 റണ്‍സ്
സുനില്‍ നരേയ്ന്‍(3) ഗൗതം ഗംഭീര്‍(5) ക്രീസില്‍

8:09:50 PM

2 ഓവര്‍; കൊല്‍ക്കത്ത 1 വിക്കറ്റിന് 5 റണ്‍സ്
ഗൗതം ഗംഭീറും സുനില്‍ നരേയ്‌നും ക്രീസില്‍

8:06:45 PM

കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; ക്രിസ് ലിന്‍ പുറത്ത്‌.4 റണ്‍സെടുത്ത ക്രിസ് ലിനെ ജസ്പ്രീത് ബൂംറയുടെ പന്തില്‍ കീറോണ്‍ പൊള്ളാര്‍ഡ് ക്യാച്ചിലൂടെ പുറത്താക്കി

8:03:47 PM

1 ഓവര്‍; കൊല്‍ക്കത്ത വിക്കറ്റ് പോവാതെ 3 റണ്‍സ്‌

8:01:04 PM

മിച്ചല്‍ ജോണ്‍സണ്‍ ഓപണിങ് ബൗളര്‍, സുനില്‍ നരേയ്‌നും ക്രിസ് ലിനും കൊല്‍ക്കത്തയുടെ ഓപണര്‍മാര്‍

7:37:04 PM

മുംബൈ നിരയില്‍ മിച്ചല്‍ മഗ്ലെങ്ങനില്ല; പകരം മിച്ചല്‍ ജോണ്‍സണ്‍
കൊല്‍ക്കത്ത നിരയില്‍ യൂസഫ് പഠാനും ട്രന്റ് ബോള്‍ട്ടും ഇല്ല

7:34:23 PM

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു

7:33:10 PM

ഇരു കൂട്ടര്‍ക്കും നിര്‍ണായകം; മുംബൈ ഇന്ത്യന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ

 

ബംഗളൂരു: മഴ വില്ലനായ മല്‍സരത്തില്‍ ആവേശം ജയം കൊല്‍ക്കത്തയ്‌ക്കൊപ്പം. എലിമിനേറ്റര്‍ റൗണ്ട് പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍ േൈറഴ്‌സ് െൈഹദരാബാദ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് അടിച്ചെടുത്തതിന് പിന്നാലെ മഴയുമെത്തി. പിന്നീട് ഡക്‌വര്‍ത്ത് ലൂയിസ് നിമപ്രകാരം കൊല്‍ക്കത്തയുടെ വിജയ ലക്ഷ്യം ആറോവറില്‍ 48 റണ്‍സായി ചുരിക്കി. തകര്‍ന്ന് തുടങ്ങിയ കൊല്‍ക്കത്തയെ നായകന്‍ ഗൗതം ഗംഭീര്‍(32) ഉശിരന്‍ ബാറ്റിങ്ങോടെ തോളിലേറ്റിയപ്പോള്‍ നാല് പന്ത് ബാക്കി നില്‍ക്കെ കൊല്‍ക്കത്ത വിജയം കണ്ടു. 19 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സറും പറത്തിയാണ് ഗംഭീര്‍ 32 റണ്‍സ് അടിച്ചെടുത്തത്.
ആദ്യ ഓവറില്‍ തന്നെ ക്രിസ് ലിന്‍(6) യൂസഫ് പഠാന്‍(0) എന്നിവര്‍ മടങ്ങി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ റോബിന്‍ ഉത്തപ്പ(1)ഉും മടങ്ങിയതോടെ കൊല്‍ക്കത്തന്‍ ആറാധകര്‍ നിരാശരായെങ്കിലും നിര്‍ണായ ബാറ്റിങ് പ്രകടനത്തിലൂടെ ഗംഭീര്‍ കൊല്‍ക്കത്തയെ വിജയിപ്പിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ 10ാം സീസണിന്റെ ഫൈനല്‍ കാണാതെ പുറത്തായി. നാളെ നടക്കുന്ന രണ്ടാം പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. ഇതില്‍ ജയിക്കുന്ന ടീമാവും 21ാം തീയ്യതി നടക്കുന്ന ഫൈനലില്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റുമായി പോരടിക്കുക.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് തുടക്കം മുതലേ കാലിടറി. ഈ സീസണില്‍ മികച്ച ഓപണിങ് കൂട്ടുകെട്ട് പുറത്തെടുക്കുന്ന ശിഖാര്‍ ധവാനും ഡേവിഡ് വാര്‍ണറും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. സ്വിങും പേസും ചിന്ന സ്വാമി മൈതാനത്തെ കയ്യടിക്കിയപ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡിന് വേഗത കുറഞ്ഞു. ഉമേഷ് യാദവിനെ സിക്‌സര്‍ പറത്താനുള്ള ധവാന്റെ(11) ശ്രമം റോബിന്‍ ഉത്തപ്പയുടെ കൈകളില്‍ സുരക്ഷിതമായി അവസാനിച്ചു. ധവാന്‍ മടങ്ങുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡ് 4.2 ഓവറില്‍ ഒരു വിക്കറ്റിന് 25 എന്ന നിലയിലായിരുന്നു.
രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന കെയ്ന്‍ വില്യംസണും(24) വാര്‍ണറും ചേര്‍ന്ന് ഹൈദരാബാദിന് വേണ്ടി ഭേദപ്പെട്ട കൂട്ടുകെട്ട് പടുത്തുയര്‍ത്തി. രണ്ടാം വിക്കറ്റില്‍ 50 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുര്‍ത്തിയത്. 26 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറും സഹിതം 24 റണ്‍സെടുത്ത വില്യംസണെ കോള്‍ട്ടര്‍ നെയ്ല്‍ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ 35 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സറും സഹിതം 37 റണ്‍സെടുത്ത വാര്‍ണറെ പീയൂഷ് ചൗള ക്ലീന്‍ ബൗള്‍ഡും ചെയ്തപ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡ് 12.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 75 എന്ന നിലയിലേക്ക് വീണു. മോയിസസ് ഹെന്റിക്വസ് ഇല്ലാതെ ഇറങ്ങിയ ഹൈദരാബാദിന്റെ മധ്യനിരയില്‍ യുവരാജ് സിങും(9), നമാന്‍ ഓജയും(16) മികവു കാട്ടാതാതെ മടങ്ങിയപ്പോള്‍ ഹൈദരാബാദിന്റെ സ്‌കോര്‍ബോര്‍ഡിന് ഒച്ചിഴയും വേഗമായി. നിര്‍ണായക സമയത്ത് 17 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറും സഹിതം 22 റണ്‍സെടുത്ത വിജയ് ശങ്കറാണ് ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡിനെ 120 കടത്തിയത്.
കൊല്‍ക്കത്തയ്ക്ക് വേണ്ടി ട്രന്റ് ബോള്‍ട്ട്, പീയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി. ഹൈദരാബാദിന്റെ ബാറ്റിങ് തീര്‍ന്നതോടെ മൈതാനത്ത് മഴയും പെയ്തു തുടങ്ങി.

11:23:23 PM

മഴ മൂലം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് മല്‍സരം തടസപ്പെടുന്നു

10:50:25 PM

10:15:26 PM

സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മല്‍സരം മഴമൂലം തടസപ്പെടുന്നു

ബംഗളൂരു: ഐപിഎല്ലിലെ ഫൈനല്‍ ബര്‍ത്തുറപ്പിക്കാന്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കൊല്‍ക്കത്തയ്ക്ക് 129 റണ്‍സ് വേണം. മഴക്കാറുകള്‍ മൂടിയ ബംഗളൂരു ചിന്ന സ്വാമി മൈതാനത്ത് കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ ഇടിമിന്നല്‍ വേഗത്തില്‍ പന്തെറിഞ്ഞപ്പോള്‍ പേരുകേട്ട ഹൈദരാബാദ് ബാറ്റിങ് നിരയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 128 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 37 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോററായപ്പോള്‍ കെയ്ന്‍ വില്യംസണ്‍ (24) വിജയ് ശങ്കര്‍(22) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് പ്രകടനം പുറത്തെടുത്തു. കൊല്‍ക്കത്തയ്ക്ക് വേണ്ടി  നദാന്‍ കോള്‍ട്ടര്‍ നെയ്ല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ് രണ്ട് വിക്കറ്റും സ്വന്തമാക്കി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് തുടക്കം മുതലേ കാലിടറി. ഈ സീസണില്‍ മികച്ച ഓപണിങ് കൂട്ടുകെട്ട് പുറത്തെടുക്കുന്ന ശിഖാര്‍ ധവാനും ഡേവിഡ് വാര്‍ണറും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. സ്വിങും പേസും ചിന്ന സ്വാമി മൈതാനത്തെ കയ്യടക്കിയപ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡിന് വേഗത കുറഞ്ഞു. ഉമേഷ് യാദവിനെ സിക്‌സര്‍ പറത്താനുള്ള ധവാന്റെ(11) ശ്രമം റോബിന്‍ ഉത്തപ്പയുടെ കൈകളില്‍ സുരക്ഷിതമായി അവസാനിച്ചു. ധവാന്‍ മടങ്ങുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡ് 4.2    ഓവറില്‍ ഒരു വിക്കറ്റിന് 25 എന്ന നിലയിലായിരുന്നു.രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന കെയ്ന്‍ വില്യംസണും(24) വാര്‍ണറും ചേര്‍ന്ന് ഹൈദരാബാദിന് വേണ്ടി ഭേദപ്പെട്ട കൂട്ടുകെട്ട് പടുത്തുയര്‍ത്തി. രണ്ടാം വിക്കറ്റില്‍ 50 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുര്‍ത്തിയത്. 26 പന്തില്‍ രണ്ട്് ഫോറും ഒരു സിക്‌സറും സഹിതം 24 റണ്‍സെടുത്ത വില്യംസണെ കോള്‍ട്ടര്‍ നെയ്ല്‍ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ 35 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സറും സഹിതം 37 റണ്‍സെടുത്ത വാര്‍ണറെ പീയൂഷ് ചൗള ക്ലീന്‍ ബൗള്‍ഡും ചെയ്തപ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡ് 12 .2 ഓവറില്‍ മൂന്ന് വിക്കറ്റിന് 75 എന്ന നിലയിലേക്ക് വീണു.  മധ്യനിരയില്‍ യുവരാജ് സിങും(9), നമാന്‍ ഓജയും(16) മികവു കാട്ടാതെ മടങ്ങിയപ്പോള്‍ ഹൈദരാബാദിന്റെ സ്‌കോര്‍ബോര്‍ഡിന് ഒച്ചിഴയും വേഗമായി. നിര്‍ണായക സമയത്ത് 17 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറും സഹിതം 22 റണ്‍സെടുത്ത വിജയ് ശങ്കറാണ് ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡിനെ 120 കടത്തിയത്. ഹൈദരാബാദിന്റെ ബാറ്റിങ് തീര്‍ന്നതോടെ മൈതാനത്ത് മഴയും പെയ്തു തുടങ്ങി.

9:37:19 PM

20 ഓവര്‍; ഹൈദരാബാദ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 128 റണ്‍സ്
കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 129 റണ്‍സ് വിജയ ലക്ഷ്യം

9:28:44 PM

ഹൈദരാബാദിന് 6 വിക്കറ്റുകള്‍ നഷ്ടമായി

22 റണ്‍സെടുത്ത വിജയ് ശങകര്‍ അക്കൗണ്ട് തുറക്കും മുമ്പേ ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ കോള്‍ട്ടര്‍ നെയ്‌ലാണ് പുറത്താക്കിയത്.18.3 ഓവറില്‍ െൈഹദരാബാദ് 6 വിക്കറ്റിന് 119 റണ്‍സ്‌

9:24:37 PM

18 ഓവര്‍: ഹൈദരാബാദ് നാല് വിക്കറ്റിന് 118 റണ്‍സ്‌

9:20:15 PM

17 ഓവര്‍; ഹൈദരാബാദ് 4 വിക്കറ്റിന് 105 റണ്‍സ്‌.വിജയ് ശങ്കര്‍(16) നമാന്‍ ഓജ(2) ക്രീസില്‍

9:12:40 PM

ഹൈദരാബാദിന് 4 വിക്കറ്റുകള്‍ നഷ്ടമായി; യുവരാജ് സിങ് പുറത്ത്
9 റണ്‍സെടുത്ത യുവരാജ് സിങിനെ ഉമേഷ് യാദവ് പുറത്താക്കി. ഹൈദരാബാദ് 15.3 ഓവറില്‍ നാല് വിക്കറ്റിന് 99 റണ്‍സ്‌

9:08:46 PM

15 ഓവര്‍; ഹൈദരാബാദ് 3 വിക്കറ്റിന് 98 റണ്‍സ്‌

9:00:40 PM

ഹൈദരാബാദിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി
37 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ പീയൂഷ് ചൗള മടക്കിയപ്പോള്‍ കെയ്ന്‍ വില്യംസനെ(24) കോള്‍ട്ടര്‍ നെയ്‌ലും പുറത്താക്കി. 13 ഓവറില്‍ ഹൈദദരബാദ് 3 വിക്കറ്റിന് 80 റണ്‍സ്‌

8:50:09 PM

8:47:12 PM

10 ഓവര്‍; ഹൈദരാബാദ് 1 വിക്കറ്റിന് 61 റണ്‍സ്
ഡേവിഡ് വാര്‍ണര്‍(26) കെയ്ന്‍ വില്യംസണ്‍(22) ക്രീസില്‍

8:31:30 PM

7 ഓവര്‍; ഹൈദരാബാദ് 1 വിക്കറ്റിന് 37 റണ്‍സ്‌

8:26:51 PM

6 ഓവര്‍; ഹൈദരാബാദ് 1 വിക്കറ്റിന് 30 റണ്‍സ്‌.ഡേവിഡ് വാര്‍ണര്‍(15) കെയ്ന്‍ഡ വില്യംസണ്‍(2) ക്രീസില്‍

8:19:48 PM

ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടമായി; ധവാന്‍ പുറത്ത്
11 റണ്‍സെടുത്ത ശിഖാര്‍ ധവാനെ ഉമേഷ് യാദവ് പുറത്താക്കി.4.2 ഓവറില്‍ ഹൈദരാബാദ് 1 വിക്കറ്റിന് 25 റണ്‍സ്‌

8:13:22 PM

3 ഓവര്‍; െൈഹദരാബാദ് വിക്കറ്റ് പോവാതെ 20 റണ്‍സ്‌

8:09:05 PM

2 ഓവര്‍; ഹൈദരാബാദ് വിക്കറ്റ് പോവാതെ 13 റണ്‍സ്
ധവാന്‍(2) വാര്‍ണര്‍(11) ക്രീസില്‍

8:04:11 PM

1 ഓവര്‍: ഹൈദരാബാദ് വിക്കറ്റ് പോവാതെ 7 റണ്‍സ്
ശിഖഥാര്‍ ധവാനും ഡേവിഡ് വാര്‍ണറും ഓപണര്‍മാര്‍

7:47:54 PM

സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു.കൊല്‍ക്കത്തന്‍ നിരയില്‍ കുല്‍ദീപ് യാദവില്ല. പകരം പീയൂഷ് ചൗള.ആശിഷ് നെഹ്‌റയ്ക്ക് പകരം ക്രിസ് ജോര്‍ദാന്‍ ഹൈദരാബാദ് ടീമില്‍

7:29:08 PM

എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഹൈദരാബാദും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍
മല്‍സരം ബംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍
ഹൈദരാബാദ് നിരയില്‍ പരിക്കിനെത്തുടര്‍ന്ന് ആശിഷ് നെഹ്‌റ കളിക്കില്ല

സൂപ്പര്‍ ജയത്തോടെ പൂനെ ഫൈനലില്‍
മുംബൈ: മുംബൈയെ അവരുടെ തട്ടകത്തില്‍ മുട്ടുകുത്തിച്ച് റൈസിങ് പൂനെസൂപ്പര്‍ജയന്റ് ഐപിഎല്ലിന്റെ ഫൈനലില്‍ കടന്നു. 20 റണ്‍സിനാണ് പൂനെ മുംബൈയെ നാണം കെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പൂനെ 20 ഓവറില്‍ നാല് വിക്കറ്റിന് 162 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങിലെ മുംബൈയുടെ പോരാട്ടം 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 142 എന്ന നിലയില്‍ അവസാനിച്ചു. അജിന്‍ക്യ രഹാനെ(56) മനോജ് തിവാരി(58) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് പൂനെയുടെ ബാറ്റിങിന് അടിത്തറയേകിയത്. എംഎസ് ധോണി (40) അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് പൂനെ 162 റണ്‍സിലേക്കെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പൂനെയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപണിങ്ങില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്ന രാഹുല്‍ ത്രിപതി (0) ആദ്യ ഓവറില്‍ തന്നെ മടങ്ങി. മഗ്ലെങ്ങനായിരുന്നു വിക്കറ്റ്. രണ്ടാം ഓവറില്‍ ലസിത് മലിംഗയ്ക്ക് മുന്നില്‍ സ്റ്റീവ് സ്മിത്തും വീണതോടെ പൂനെ സ്‌കോര്‍ബോര്‍ഡ് രണ്ടോവറില്‍ രണ്ട് വിക്കറ്റിന് ഒമ്പത് റണ്‍സെന്ന നിലയിലായിരുന്നു. വന്‍ തകര്‍ച്ചയിലേക്ക് നീങ്ങിയ പൂനെയെ മൂന്നാം വിക്കറ്റിലൊത്തുചേര്‍ന്ന രഹാനെയും മനോജ് തിവാരിയും ചേര്‍ന്ന് രക്ഷിക്കുകായിരുന്നു. 43 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും സഹിതം 56 റണ്‍സെടുത്ത രഹാനെയെ കരണ്‍ ശര്‍മ മടക്കുമ്പോള്‍ പൂനെ 12.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 89 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ രഹാനെ ഐപിഎല്ലില്‍ 3000 റണ്‍സും പൂര്‍ത്തിയാക്കി. പതിയെ തുടങ്ങി മനോജ് തിവാരി 48 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും സഹിതമാണ് 58 റണ്‍സ് അടിച്ചെടുത്തത്. 18 പന്തില്‍ 14 റണ്‍സെന്ന നിലയില്‍ പതറി നിന്ന ധോണി അവസാന ഓവറുകളില്‍ കൊടുങ്കാറ്റായി. മഗ്ലെങ്ങന്‍ എറിഞ്ഞ 19ാം ഓവറില്‍ മൂന്ന് സിക്‌സറുകള്‍ സഹിതം 26 റണ്‍സാണ് പൂനെ അടിച്ചെടുത്തത്. അവസാന ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബൂംറ രണ്ട് സിക്‌സര്‍ വഴങ്ങി 15 റണ്‍സ് വിട്ടുനല്‍കിയപ്പോള്‍ പൂനെയുടെ സ്‌കോര്‍ബോര്‍ഡ് 20 ഓവറില്‍ നാല് വിക്കറ്റിന് 162 എന്ന ഭേദപ്പെട്ട നിലയിലേക്കെത്തി. അവസാന ഓവറിലെ അവസാന പന്തില്‍ തിവാരി റണ്ണൗട്ടായി.
മറുപടി ബാറ്റിങില്‍ അര്‍ധ സെഞ്ച്വറി നോടിയ പാര്‍ഥിവ് പട്ടേലിന് മാത്രമാണ്(52) മുംബൈ നിരയില്‍ തിളങ്ങാനായത്. ലിന്‍ഡന്‍ സിമ്മണ്‍സ്(5), രോഹിത് ശര്‍മ(1), അമ്പാട്ടി റായിഡു(0), കീറോണ്‍ പൊള്ളാര്‍ഡ്(7) ഹര്‍ദിക് പാണ്ഡ്യ(14) ക്രുണാല്‍ പാണ്ഡ്യ(15) മിച്ചല്‍ മഗ്ലെങ്ങന്‍(12), ജസ്പ്രീത് ബൂംറ എന്നിവരാണ് മുംബെയുടെ സ്‌കോറര്‍മാര്‍. പൂനെ നിരയില്‍ വാഷിങ്ടണ്‍ സുദ്ധര്‍, സര്ഡദുല്‍ താക്കൂര്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലോക്കി ഫെര്‍ഗൂസനും ജയദേവ് ഉനദ്ഗട്ടും ഓരോ വിക്കറ്റും സ്വന്തമാക്കി.

11:41:11 PM

മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിന് തകര്‍ത്ത് പൂനെ ഫൈനലില്‍

11:35:51 PM

മുംബൈയ്ക്ക് ജയിക്കാന്‍ 6 പന്തില്‍ 30 റണ്‍സ്‌

11:30:48 PM

18.1 ഓവര്‍; മുംബൈ 8 വിക്കറ്റിന് 124 റണ്‍സ്
ജയിക്കാന്‍ 11 പന്തില്‍ 38 റണ്‍സ്‌

11:26:37 PM

മുംബൈയുടെ 8 വിക്കറ്റിന് 111 റണ്‍സ്
കരുണ്‍ ശര്‍മയെ(4) ഉനദ്ഗട്ട് പുറത്താക്കി. മുംബൈയ്ക്ക് ജയിക്കാന്‍ 18 പന്തില്‍ 52 റണ്‍സ്‌

11:20:48 PM

16 ഓവര്‍; മുംബൈ 7 വിക്കറ്റിന് 107 റണ്‍സ്. ജയിക്കാന്‍ 24 പന്തില്‍ 56 റണ്‍സ്‌.കരണ്‍ ശര്‍മയും മിച്ചല്‍ മഗ്ലെങ്ങനും ക്രീസില്‍

11:16:30 PM

പട്ടേലും പുറത്ത്; മുംബൈ 7 വിക്കറ്റിന് 103 റണ്‍സ്
52 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലിനെ ശര്‍ദുല്‍ താക്കൂറാണ് പുറത്താക്കിയത്.ജയിക്കാന്‍ 30 പന്തില്‍ 60 റണ്‍സ് കൂടി

11:13:18 PM

മുംബൈയ്ക്ക് 6 വിക്കറ്റ് നഷ്ടമായി; ക്രുണാല്‍ പാണ്ഡ്യ പുറത്ത്
15 റണ്‍സെടുത്ത ക്രുണാലിനെ ശര്‍ദുല്‍ താക്കൂറാണ് പുറത്താക്കിയത്.

11:10:58 PM

പാര്‍ഥിവ് പട്ടേലിന് അര്‍ധ സെഞ്ച്വറി(37 പന്തില്‍ 51)

11:09:42 PM

14 ഓവര്‍; മുംബൈ 5 വിക്കറ്റിന് 98 റണ്‍സ്
ജയിക്കാന്‍ 36 പന്തില്‍ 65 റണ്‍സ്‌

11:03:12 PM

13 ഓവര്‍; മുംബൈ 5വിക്കറ്റിന് 85 റണ്‍സ്
ജയിക്കാന്‍ 42 പന്തില്‍ 78 റണ്‍സ്
പാര്‍ഥിവ് പട്ടേല്‍(48) ക്രുണാല്‍ പാണ്ഡ്യ(4) ക്രീസില്‍

10:59:20 PM

12 ഓവര്‍; മുംബൈ 5വിക്കറ്റിന് 81 റണ്‍സ്
ജയിക്കാന്‍ 48 പന്തില്‍ 82 റണ്‍സ്
പാര്‍ഥിവ് പട്ടേല്‍(46) ക്രുണാല്‍ പാണ്ഡ്യ(2) ക്രീസില്‍

10:52:49 PM

മുംബൈ തകരുന്നു:ഹര്‍ദികും പുറത്ത്.14 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയെ ലോക്കി ഫെര്‍ഗൂസന്‍ പുറത്താക്കി

10:51:11 PM

11 ഓവര്‍; മുംബൈ 4 വിക്കറ്റിന് 75 റണ്‍സ്
ജയിക്കാന്‍ 54 പന്തില്‍ 88 റണ്‍സ്‌.പാര്‍ഥിവ് പട്ടേല്‍(46) ഹര്‍ദിക് പാണ്ഡ്യ(14) ക്രീസില്‍

10:46:50 PM

10 ഓവര്‍; മുംബൈ 4 വിക്കറ്റിന് 71 റണ്‍സ്
ജയിക്കാന്‍ 60 പന്തില്‍ 92 റണ്‍സ്‌കൂടി

10:42:43 PM

9 ഓവര്‍; മുംബൈ 4 വിക്കറ്റിന് 62 റണ്‍സ്
ജയിക്കാന്‍ 66 പന്തില്‍ 101 റണ്‍സ്‌.പാര്‍ഥിവ് പട്ടേല്‍(42) ഹര്‍ദിക് പാണ്ഡ്യ(5) ക്രീസില്‍

10:36:46 PM

8 ഓവര്‍; മുംബൈ 4 വിക്കറ്റിന് 51 റണ്‍സ്
10 പന്തില്‍ 7 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡിനെ വാഷിങ്ടണ്‍ സുദ്ധറാണ് പുറത്താക്കിയത്. മുംബൈയ്ക്ക് ജയിക്കാന്‍ 72 പന്തില്‍ 112 റണ്‍സ്‌.36 റണ്‍സുമായി പാര്‍ഥിവ് പട്ടേല്‍ ക്രീസില്‍

10:27:57 PM

6 ഓവര്‍; മുംബൈ 3 വിക്കറ്റിന് 42 റണ്‍സ്‌

10:26:31 PM

മുംബൈ തകരുന്നു; റായിഡുവും പുറത്ത്
മുംബൈ 5.4 ഓവറില്‍ 3 വിക്കറ്റിന് 41 റണ്‍സ്
അക്കൗണ്ട് തുറക്കും മുമ്പേ അമ്പാട്ടി റായിഡുവിനെ വാഷിങ്ടണ്‍ സുദ്ധര്‍ പുറത്താക്കി.

10:24:40 PM

മുംബൈയ്ക്ക് 2 വിക്കറ്റുകള്‍ നഷ്ടമായി; രോഹിത് പുറത്ത്
1 റണ്‍സെടുത്ത രോഹിത്തിനെ വാഷിങ്ടണ്‍ എല്‍ബിയില്‍ കുടുക്കി.

10:22:50 PM

5 ഓവര്‍; മുംബൈ 1 വിക്കറ്റിന് 41 റണ്‍സ്
ജയിക്കാന്‍ 90 പന്തില്‍ 122 റണ്‍സ്
പാര്‍ഥിവ് പട്ടേല്‍(33) രോഹിത് ശര്‍മ(1) ക്രീസില്‍

10:19:56 PM

മുംബൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; സിമ്മണ്‍സ് പുറത്ത്
5 റണ്‍സെടുത്ത സിമ്മണ്‍സ് റണ്ണൗട്ടാവുകയായിരുന്നു.4.3 പന്തില്‍ മുംബൈ 1 വിക്കറ്റിന് 35 റണ്‍സ്. ജയിക്കാന്‍ 93 പന്തില്‍ 128 റണ്‍സ്‌

10:17:37 PM

4.1 ഓവര്‍; മുംബൈ വിക്കറ്റ് പോവാതെ 33 റണ്‍സ്‌

10:11:08 PM

3 ഓവര്‍; മുംബൈ വിക്കറ്റ് പോവാതെ 19 റണ്‍സ്
ലിന്‍ഡന്‍ സിമ്മണ്‍സും പാര്‍ഥിവ് പട്ടേലും ഓപണര്‍മാര്‍

10:05:03 PM

1.3 ഓവറില്‍ മുംബൈ വിക്കറ്റ് പോവാതെ രണ്ട് റണ്‍സ്‌

9:43:36 PM

മുംബൈയ്ക്ക് 163 റണ്‍സ് വിജയ ലക്ഷ്യം
പൂനെ 20 ഓവറില്‍ 4 വിക്കറ്റിന് 162 റണ്‍സ്‌

9:38:02 PM

19 ഓവര്‍; പുനെ 3 വിക്കറ്റിന് 147 റണ്‍സ്‌

9:28:49 PM

18 ഓവര്‍; പൂനെ 3 വിക്കറ്റിന് 121 റണ്‍സ്‌

9:23:06 PM

17 ഓവര്‍; പൂനെ 3 വിക്കറ്റിന് 114 റണ്‍സ്‌.മനോജ് തിവാരി(41) എംഎസ് ധോണി(13) ക്രീസില്‍.

9:17:06 PM

16 ഓവര്‍; പൂനെ 3 വിക്കറ്റിന് 109 റണ്‍സ്‌

9:13:49 PM

15 ഓവര്‍; പൂനെ 3 വിക്കറ്റിന് 104 റണ്‍സ്
ധോണി(9) മനോജ് തിവാരി(36) ക്രീസില്‍

9:02:46 PM

13 ഓവര്‍; പൂനെ 3 വിക്കറ്റിന് 89 റണ്‍സ്‌

9:00:10 PM

അജിന്‍ക്യ രഹാനെ പുറത്ത്; പൂനെയ്ക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി.43 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും സഹിതം 56 റണ്‍സെടുത്ത രഹാനെയ കരണ്‍ ശര്‍മ എല്‍ബിയില്‍ കുടുക്കി. പൂനെ 12.4 ഓവറില്‍ 3 വിക്കറ്റിന് 89 റണ്‍സ്‌

8:56:44 PM

12 ഓവര്‍; പൂനെ 2 വിക്കറ്റിന് 83 റണ്‍സ്
അജിന്‍ക്യ രഹാനെയ്ക്ക് അര്‍ധ സെഞ്ച്വറി(50).മനോജ് തിവാരി (30) ക്രീസില്‍

8:53:02 PM

11 ഓവര്‍; പൂനെ 2 വിക്കറ്റിന് 72 റണ്‍സ്‌

8:52:32 PM

അജിന്‍ക്യ രഹാനെയ്ക്ക് ഐപിഎല്ലില്‍ 3000 റണ്‍സ്‌

8:47:56 PM

പൂനെയ്ക്ക് ഭേദപ്പെട്ട തുടക്കം; 10 ഓവര്‍ 2 വിക്കറ്റിന് 63 റണ്‍സ്‌.രഹാനെ(38) മനോജ് തിവാരി (22) ക്രീസില്‍

8:44:38 PM

9 ഓവര്‍; പൂനെ 2 വിക്കറ്റിന് 58 റണ്‍സ്‌.രഹാനെ (35) മനോജ് തിവാരി(20) ക്രീസില്‍

8:40:14 PM

8 ഓവര്‍; പൂനെ 2 വിക്കറ്റിന് 43 റണ്‍സ്‌.രഹാനെ (26) മനോജ് തിവാരി (13) ക്രീസില്‍

8:35:30 PM

7 ഓവര്‍; പൂനെ 2 വിക്കറ്റിന് 42 റണ്‍സ്‌

8:31:46 PM

6 ഓവര്‍; പൂനെ 2 വിക്കറ്റിന് 33 റണ്‍സ്‌.അജിന്‍ക്യ രഹാനെ(24) മനോജ് തിവാരി(6) ക്രീസില്‍

8:13:49 PM

2 ഓവര്‍; പൂനെ 2 വിക്കറ്റിന് 9 റണ്‍സ്‌.മനോജ് തിവാരിയും അജിന്‍ക്യ രഹാനെയും ക്രീസില്‍

8:12:10 PM

പൂനെ തകരുന്നു; സ്റ്റീവ് സ്മിത്തും പുറത്ത്
1 റണ്‍സെടുത്ത സ്മിത്തിനെ  ലസിത് മലിംഗയാണ് പുറത്താക്കിയത്. പൂനെ 1.5 ഓവറില്‍ 2 വിക്കറ്റിന് 9 റണ്‍സ്‌

8:05:52 PM

പൂനെയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; രാഹുല്‍ ത്രിപതി പുറത്ത്‌.അക്കൗണ്ട് തുറക്കും മുമ്പേ ത്രിപതിയെ മിച്ചല്‍ മഗ്ലെങ്ങന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. 1 ഓവര്‍ പൂനെ 1 വിക്കറ്റിന് 6 റണ്‍സ്‌

8:02:11 PM

അജിന്‍ക്യ രഹാനെയും രാഹുല്‍ ത്രിപതിയും പൂനെ ഓപണര്‍മാര്‍.മിച്ചല്‍ മഗ്ലെങ്ങന്‍ ആദ്യ ഓവര്‍ ചെയ്യുന്നു

7:40:49 PM

റൈസിങ് പൂനെ സൂപ്പര്‍ജയന്റിനെതിരേ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു.മുംബൈ നിരയില്‍ ഹര്‍ഭജന്‍ സിങില്ല. പകരം കരണ്‍ ശര്‍മ. പൂനെ ഉസ്മാന്‍ കവാജയ്ക്ക് അവസരം നല്‍കിയില്ല. പകരം ബൗളര്‍ ഫെര്‍ഗൂസന്‍ ടീമില്‍.നിധീഷ് റാണയ്ക്ക് പകരം അമ്പാട്ടി റായിഡു മുംബൈ ടീമില്‍

7:13:26 PM

പരിക്കിനെത്തുടര്‍ന്ന് ഇമ്രാന്‍ താഹിറും പൂനെ നിരയില്‍ കളിക്കില്ല.

6:52:12 PM

മല്‍സരം നടക്കുന്നത് മുംബൈയുടെ ഹോം ഗ്രൗണ്ടായ വാഖ്‌ഡെ സ്‌റ്റേഡിയത്തില്‍

6:12:59 PM

മുംബൈ- പൂനെ ആദ്യ പ്ലേ ഓഫ് രാത്രി 8 മണിക്ക്‌.പൂനെ നിരയില്‍ ബെന്‍ സ്റ്റോക്‌സിന് പകരം ഉസ്മാന്‍ കവാജ കളിച്ചേക്കും. മുംബൈ നിരയില്‍ നിധീഷ് റാണയക്ക് പകരം അമ്പാട്ടി റായിഡു കളിക്കാന്‍ സാധ്യത

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക