|    Nov 24 Fri, 2017 5:46 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുംബൈ നഗരസഭ എന്ന വെള്ളാന

Published : 9th August 2017 | Posted By: fsq

 

മുഹമ്മദ് പടന്ന

മുംബൈ: രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയിലെ നഗരസഭാ ഭരണം 100 ശതമാനവും അഴിമതിയില്‍ മുങ്ങിയതാണെന്നു പറയേണ്ടിവരും. കൈക്കൂലി ഇല്ലാതെ നടക്കില്ല എന്നതാണു സ്ഥിതി. മുകളില്‍ നിന്നു താഴോട്ടുവരെ 90 ശതമാനം പ്രവര്‍ത്തനങ്ങളിലും മാസപ്പടി ഉള്‍പ്പെടുന്നു. മുംബൈയില്‍ അടിക്കടി കെട്ടിടങ്ങള്‍ തകര്‍ന്നുണ്ടാവുന്ന ദുരന്തങ്ങളില്‍ ബിഎംസിയുടെ പങ്ക് എടുത്തുക്കാറുണ്ട്.അനധികൃത കെട്ടിടങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, വഴിയോര കച്ചവടം, പൊതുമരാമത്ത്, ആരോഗ്യം, കുടിവെള്ളം തുടങ്ങിയ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ സമാന്തര വ്യവസ്ഥയാണു പലപ്പോഴും വന്‍ ദുരന്തങ്ങള്‍ക്കു കാരണം. ഉദ്യോഗസ്ഥര്‍ക്കു തങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിക്കാന്‍ കഴിയുന്ന വെള്ളാനമാത്രമാണ് നഗരസഭാ പ്രവര്‍ത്തനം.വെള്ളം സാംപിളെടുക്കാന്‍, മീറ്റര്‍ റീഡിങിന്, റോഡില്‍ കുഴി, മാലിന്യപ്രശ്‌നം, നിര്‍മാണപ്രവൃത്തികള്‍ തുടങ്ങിയവയ്‌ക്കെല്ലാം കൈക്കൂലി വേണം. വന്‍കിട നിര്‍മാണങ്ങളില്‍ നിയമപ്പഴുത് നോക്കി വിവരം നല്‍കാന്‍ ഇവര്‍ക്കുമുണ്ട് മുംബൈയില്‍ ഖബറി’എന്ന ചാരന്‍മാര്‍. ഇത്തരത്തില്‍ നടക്കുന്ന നിര്‍മാണം 90 ശതമാനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കും തുടര്‍ന്ന് പൊളിക്കല്‍ നോട്ടീസ് നല്‍കി ബ്ലാക്‌മെയില്‍ ചെയ്യുകയാണു പതിവ് രീതി. പ്രദേശവാസികളായ ഖബറികളെ ഉപയോഗിച്ച് പരാതികള്‍ സൃഷ്ടിക്കുകയും അതനുസരിച്ച് നടപടിക്കു മുതിരുകയും ചെയ്യും. 10 മുതല്‍ 20 ലക്ഷം വരെയാണ് കൈക്കൂലി . മുകളില്‍ നിന്നു താഴെത്തട്ടുവരെ പാക്കേജ് ആയാണു തുക വാങ്ങുന്നത് എന്നതുകൊണ്ടുതന്നെ പിന്നീട് ഇവരില്‍ നിന്നു പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. തുകയില്‍ ഒരു വിഹിതം പരാതിക്കാര്‍ക്കും നല്‍കും. വിജിലന്‍സ് സംവിധാനങ്ങളും ഇത്തരത്തില്‍ അഴിമതിക്കു കൂട്ടുനില്‍ക്കുന്നുവെന്നത് ഇത്തരക്കാരുടെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക