|    May 27 Sat, 2017 2:37 am
FLASH NEWS

മുംബൈ തീരത്ത് ബോട്ട് മുങ്ങി; 15 പേരെ രക്ഷപ്പെടുത്തി

Published : 23rd August 2016 | Posted By: SMR

മുംബൈ: മുംബൈ തീരത്ത് മല്‍സ്യബന്ധനത്തിനു പോയ രണ്ട് ബോട്ടുകള്‍ മുങ്ങി. ബോട്ടിലുണ്ടായിരുന്ന 15 പേരെ മറ്റു തൊഴിലാളികള്‍ രക്ഷപ്പെടുത്തി. മുംബൈ തീരത്തു നിന്നു 70 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. ഹിമസാഗര്‍, കൃഷ്ണസാഗര്‍ എന്നീ രണ്ടു ബോട്ടുകളാണ് ഞായറാഴ്ച രാത്രി അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും നേതൃത്വത്തില്‍ സംഭവസ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. മേഖലയില്‍ മല്‍സ്യബന്ധനത്തിനു പോയ മറ്റു തൊഴിലാളികളാണ് അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തിയത്. സായ്, ഗൊല്‍വാദ് ഗ്രാമങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day