|    Feb 28 Tue, 2017 6:40 pm
FLASH NEWS

മുംബൈ ആക്രമണത്തിന്റെ പൊള്ളുന്ന ഓര്‍മകളുമായി ശൗര്യചക്ര പി വി മനേഷ്

Published : 27th October 2016 | Posted By: SMR

നീലേശ്വരം: രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കാന്‍ കഴിയാത്തതാണ് എന്റെ ദുഖം. പക്ഷെ രണ്ട് തീവ്രവാദികളെ വെടിവച്ച് വീഴ്ത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം എനിക്കുണ്ട് ഓരോ രാജ്യ സ്‌നേഹിയുടെയും അഭിമാനവും മാതൃകയുമായ ശൗര്യചക്ര പി വി മനേഷിന്റേതാണ് ഈ വാക്കുകള്‍. ലോകത്തെ നടുക്കിയ മുംബൈ ആക്രമത്തെ അമര്‍ച്ച ചെയ്യാന്‍ രാജ്യം നിയോഗിച്ച ‘ഓപറേഷന്‍ ബ്ലാക്കിലെ’ എന്‍സിജി കമാന്റോ ആണ് അഴീക്കോട് സ്വദേശിയായ മനേഷ്. നീലേശ്വരം രാജാസ് സ്‌കൂളില്‍ 1984-85 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ 1996ല്‍ മൈന്‍ സ്‌ഫോടനത്തില്‍ വീരമൃത്യുവരിച്ച ഈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും സൈനികനുമായ സുനില്‍കുമാറിനോടുള്ള ആദരസൂചകമായി നിര്‍മിച്ച സ്മൃതമണ്ഡപം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ഭീകരാക്രമണത്തില്‍ മരണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട വീര ജവാന്‍ തന്റെ അനുഭവങ്ങള്‍ പങ്കിട്ടു. ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിലായിരുന്നു മനേഷ് ഉണ്ടായിരുന്നത്. മരണം മുന്നില്‍ കണ്ട ആക്രമണത്തെ കുറിച്ച് മനേഷ് തന്നെ പറയുന്നു. ഭീകരരെ നേരിടാന്‍ രാജ്യം ഓപറേഷന്‍ ബ്ലാക്ക് ടെര്‍ണാഡോ എന്ന പേരിട്ട ഓപറേഷനായി എന്‍സിജയെ നിയോഗിച്ചു. നവംബര്‍ 26ന് മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് 27ന് മുംബൈയിലെത്തി. അമ്പത് പേരടങ്ങുന്ന സര്‍ച്ചിങ് ടീമിലായിരുന്നു താന്‍. ഞങ്ങളുടെ ശബ്ദം കേട്ടപ്പോള്‍ അവര്‍ ആക്രോശിച്ചു. 12 മണിക്കൂര്‍ നീണ്ട പോരാട്ടത്തിന് ശേഷം നേരെ ഒബ്രോയിലേക്ക്. തങ്ങള്‍ക്ക് ധൈര്യം പകര്‍ന്ന സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ വീര്യമൃത്യുവരിച്ചിരുന്നു. ഒബ്രോയിലും ഭീകരരുടെ താണ്ഡവം, അവര്‍ ഞങ്ങളെ വെല്ലുവിളിച്ചു. മുറിക്കകത്തേക്ക് ഞാന്‍ ഇരച്ചു കയറി. വെടിയേറ്റ ഉടന്‍ തീവ്രവാദി സൂക്ഷിച്ച ഗ്രനേഡ് എടുത്ത് എനിക്ക് നേരെ എറിഞ്ഞു.  നിമിഷാര്‍ത്ഥം കൊണ്ട് തലയില്‍ ഫൈബര്‍ ഹെല്‍മറ്റ് ഉള്ളതിനാല്‍ ഗ്രനേഡ് ഇടിച്ച് തെറിപ്പിച്ചു. പിന്നെ ഒന്നും ഓര്‍മ്മയില്ല. എന്നെ രക്ഷിക്കുന്നതിനിടയില്‍ തന്നെ എല്ലാ ഭീകരരെയും കമാന്റോകള്‍ വധിച്ചിരുന്നു. നാല് മാസം മുംബൈ ആശുപത്രിയില്‍, ഗ്രനേഡിനെ മൂന്ന് ചീടുകള്‍ തകര്‍ന്ന് തലയോട്ടില്‍ തുളച്ച് കയറി രണ്ടെണ്ണം ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്തു. അവശേഷിക്കുന്ന ഒന്ന് നീക്കം ചെയ്താല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day