|    May 23 Tue, 2017 12:47 am
FLASH NEWS

മുംബൈ ആക്രമണം: പണം നല്‍കിയ ആള്‍ റിമാന്‍ഡില്‍

Published : 23rd August 2016 | Posted By: SMR

ന്യൂഡല്‍ഹി / ലാഹോര്‍: 2008ലെ മുംബൈ ആക്രമണത്തിന് ലശ്കറെ ത്വയ്യിബയ്ക്ക് 40 ലക്ഷത്തോളം രൂപ വിതരണം ചെയ്തുവെന്ന കുറ്റത്തിന് അറസ്റ്റിലായ സൂഫിയാന്‍ സഫറിനെ പാകിസ്താന്‍ ഭീകരവിരുദ്ധ കോടതി ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു. കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ആവശ്യം കോടതി നിരസിച്ചു. 2009 മുതല്‍ റാവല്‍പിണ്ടിയിലെ ആദിയാല ജയിലില്‍ അതീവ സുരക്ഷയില്‍ തടവിലാണ് സൂഫിയാന്‍.
കേസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അബ്ദുല്‍ വാജിദ്, മസ്ഹര്‍ ഇഖ്ബാല്‍, ഹമമാദ് അമിന്‍സാദിഖ്, ശാഹിദ് ജമീല്‍ റയീസ്, ജമീല്‍ അഹ്മദ്, മുഹമ്മദ് യൂനുസ് അഞ്ജും എന്നിവരും ഈ ജയിലിലാണുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day