|    Oct 23 Mon, 2017 10:59 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുംബൈ അപകടം : യുവതിയെ മാനഭംഗപ്പെടുത്തി ആഭരണം കവരുന്ന വീഡിയോ പുറത്ത്

Published : 2nd October 2017 | Posted By: fsq

 

മുംബൈ: മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ കാല്‍നടപ്പാതയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണാസന്നയായ യുവതിയെ മാനഭംഗപ്പെടുത്തുകയും ആഭരണങ്ങള്‍ അപഹരിക്കാന്‍ ശ്രമിക്കുന്നതുമായ വീഡിയോ പുറത്ത്. ചവിട്ടേറ്റവര്‍ക്കിടയില്‍ കിടക്കുന്ന യുവതിയുടെ ശരീരത്തിന്റെ പാതിഭാഗം പാലത്തിന്റെ പുറത്തേക്ക് വലിച്ചിറക്കി പീഡിപ്പിക്കുകയായിരുന്നു. സഹായിക്കാനെന്ന രീതിയിലാണ് യുവതിയെ പുറത്തെടുത്തത്. മുംബൈ പോലിസ്  ആഭരണങ്ങള്‍ അപഹരിക്കാന്‍ ശ്രമിച്ചതിനെതിരേയും കേസെടുക്കുമെന്ന് അറിയിച്ചു. സിസിടിവിയുടെ സഹായത്തോടെ പ്രതികളെ പിടികൂടുമെന്നു പോലിസ് പറഞ്ഞു.കൃത്യത്തിനിരയായ യുവതിയെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട 23 പേരിലൊരാളായ സുമലത ഷെട്ടിയാണ് കൃത്യത്തിനിരയായത്. സാമൂഹിക മാധ്യമത്തിലൂടെ വീഡിയോ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിയെ ഉടന്‍ പിടികൂടുമെന്നു പോലിസ് പറഞ്ഞു. ഇതുവരെയും മോഷണശ്രമത്തെ തുടര്‍ന്നുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, വീഡിയോയുടെ പശ്ചാത്തലത്തില്‍ കേസെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സുമലതയില്‍ നിന്നു നഷ്ടമായ ആഭരണങ്ങളെല്ലാം ഉടന്‍ തന്നെ കണ്ടെത്തി വീട്ടുകാര്‍ക്ക് തിരികെ നല്‍കാന്‍ ശ്രമിക്കുമെന്നും മുംബൈ പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക