|    Oct 17 Tue, 2017 6:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുംബൈ അപകടം : ആശുപത്രി അധികൃതര്‍ മൃതദേഹങ്ങളെ അവഹേളിച്ചു

Published : 1st October 2017 | Posted By: fsq

 

മുംബൈ: എല്‍ഫിന്‍സ്റ്റണ്‍ റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ടു മരിച്ചവരുടെ മൃതദേഹങ്ങളില്‍ ആശുപത്രി അധികൃതര്‍ ചാപ്പ കുത്തി. കെഇഎം ആശുപത്രിയിലാണ് അധികൃതര്‍ മൃത—ദേഹങ്ങളെ അവഹേളിച്ചത്. മൃതദേഹങ്ങളുടെ നെറ്റിയില്‍ ഒന്നു മുതലുള്ള അക്കങ്ങളാണു ചാപ്പ കുത്തിയത്. മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പതിക്കുകയും ചെയ്തു. ആശുപത്രി അധികൃതരുടെ നടപടിക്കെതിരേ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു. കുഴപ്പം ഒഴിവാക്കാനാണു മൃതദേഹങ്ങളില്‍ ചാപ്പ കുത്തിയതെന്നു കെഇഎം ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു. ആശുപത്രിയിലെ നോട്ടീസ് ബോര്‍ഡില്‍ ചിത്രങ്ങള്‍ പതിച്ചതു മൃതദേഹങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാനാണെന്നും അവര്‍ പറഞ്ഞു. മൃതദേഹങ്ങളോട് അനാദരവു കാട്ടിയതിനെതിരേ സമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ തങ്ങളുടെ പ്രവൃത്തിയില്‍ അധാര്‍മികമായ ഒന്നുമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. ആളുകളെ എളുപ്പം തിരിച്ചറിയാനും ആശയക്കുഴപ്പം ഒഴിവാക്കാനും സ്വീകരിച്ച ശാസ്ത്രീയ രീതിയാണിത്. മരിച്ച 23 പേരുടെയും മൃതദേഹങ്ങള്‍ നോക്കി തിരിച്ചറിയുക എന്നതു ബന്ധുക്കള്‍ക്കു വലിയ മാനസിക ആഘാതമാണുണ്ടാക്കുക. അതിനാലാണു ചിത്രങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പതിച്ചതെന്നും അധികൃതര്‍ പറഞ്ഞു..

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക