|    Aug 24 Thu, 2017 10:10 am
Home   >  Todays Paper  >  page 11  >  

മുംബൈയ്ക്ക് ഗോവയുടെ സമനിലക്കെണി

Published : 17th November 2016 | Posted By: SMR

പനാജി: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മുംബൈ സിറ്റി എഫ്‌സി ഗോവ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ഗോവയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ഡീഗോ ഫോര്‍ലാന്‍ ഉള്‍പ്പെടുന്ന ശക്തരായ മുംബൈയെ അവസാന സ്ഥാനക്കാരായ ഗോവ സമനിലയില്‍ പൂട്ടുകയായിരുന്നു.കളിയുടെ ആദ്യ മിനിറ്റുകളില്‍ത്തന്നെ അക്രമ ഫുട്‌ബോള്‍ ശൈലിയിലുള്ള മുന്നേറ്റങ്ങളാണ് മുംബൈ കാഴ്ചവെച്ചത്.
മല്‍സരത്തിന്റെ മൂന്നാം മിനിറ്റില്‍ മുംബൈത്താരം സുനില്‍ ഛേത്രിയുടെ ഇടങ്കാവല്‍ ഷോട്ടിനെ ഗോവന്‍ ഗോളി തടുത്തിട്ടു. മല്‍സരത്തില്‍ ഗോവയും മികച്ച മുന്നേറ്റങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ലക്ഷ്യം കണ്ടെത്താനാകുന്നില്ല. ഗോവന്‍ താരം സോണി നോര്‍ദയെ ഫൗള്‍ചെയ്തിന് ഗോവയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീ കിക്കിനെ റിച്ചാര്‍ലിസണിന് ഗോളാക്കാനായില്ല. മല്‍സരം 40 മിനിറ്റ് പിന്നിട്ടപ്പോഴും ഇരു ടീമുകളും ഗോള്‍വല കുലുക്കാനാകാതെ വിയര്‍ത്തു. ഒന്നാം പകുതിയില്‍ ഗോള്‍ രഹിതമായാണ് ഇരു ടീമുകളും കളി പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും അക്രമണ ഫുട്‌ബോള്‍ ശൈലി പുറത്തെടുത്തപ്പോള്‍ മല്‍സരത്തില്‍ ഇടയ്ക്കിടെ ഫൗള്‍ വിസിലുകളും ഉയര്‍ന്നു. ഗോവന്‍താരം ഫെഡറിക്കോ ഫൗളേറ്റു ഗ്രൗണ്ടില്‍ വീണു. 54ാം മിനിറ്റില്‍ ഡീഗോ ഫോര്‍ലാന്‍ എടുത്ത ഫ്രീകിക്കിനെ വിയ്യേറ ഹെഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പന്ത് പിടിച്ചെടുക്കാനായില്ല.
മല്‍സരത്തിന്റെ 64ാം മിനിറ്റില്‍ ഡീഗോ ഫോര്‍ലാന്റെ ഗോളെന്നുറപ്പിച്ച മുന്നേറ്റത്തെ ഗോവന്‍ താരം ഗ്രിഗറി അര്‍നോളില്‍ തടഞ്ഞിട്ടു. ഗോവന്‍ നിരയില്‍ സഞ്ജയിന് പകരം ജൂലിയസ് സീസറെ കളത്തിലിറക്കി സീക്കോ പരീക്ഷണം നടത്തുന്നു.
മല്‍സരത്തിന്റെ 74ാം മിനിറ്റില്‍ ഗോവന്‍ താരങ്ങള്‍മികച്ച മുന്നേറ്റം കാഴ്ചവെച്ചു. സീസറില്‍നിന്ന് ജോഫ്രയിലേക്ക് ലഭിച്ച പന്തിനെ കൊയ്‌ലോക്ക് നല്‍കിയെങ്കിലും താരത്തിന് കണക്ട് ചെയ്യാനായില്ല.മല്‍സരത്തിന്റെ അവസാന നിമിഷം ഗോവന്‍ താരം മന്ദര്‍ റാവു നല്‍കിയ പാസില്‍ സീസര്‍ മുകച്ച ഷോട്ടെടുത്തെങ്കിലും മുംബൈ ഗോളി തടഞ്ഞിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക