|    Aug 24 Thu, 2017 12:17 pm
Home   >  Todays Paper  >  page 11  >  

മുംബൈയെ തകര്‍ത്ത് ചെന്നൈ സെമിക്കരികെ

Published : 2nd December 2015 | Posted By: SMR

ചെന്നൈ: തകര്‍പ്പന്‍ ജയത്തോടെ ശക്തരായ ചെന്നൈയ്ന്‍ എഫ്‌സി ഐഎസ്എല്ലില്‍ സെമി ഫൈനല്‍ സാധ്യത സജീവമാക്കി. ഇന്നലെ നടന്ന മല്‍സരത്തില്‍ മുംബൈ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് ചെന്നൈ സെമിക്കരികിലേക്ക് ഒരു പടി കൂടി അടുത്തത്.
ടൂര്‍ണമെന്റില്‍ ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാം ജയം കൂടിയാണിത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറാനും മാര്‍കോ മറ്റെരാസി പരിശീലിപ്പിക്കുന്ന ചെന്നൈക്കായി. ശനിയാഴ്ച പൂനെ സിറ്റിയെ തോല്‍പ്പിച്ചാല്‍ കണക്കിന്റെ കളിനോക്കാതെ തന്നെ ചെന്നൈക്ക് സെമി ബെര്‍ത്ത് ഉറപ്പിക്കാനാവും. എന്നാല്‍, ഇന്നലത്തെ തോല്‍വിയോടെ മുംബൈ ടൂര്‍ണമെന്റിന്റെ സെമി കാണാതെ പുറത്തായി.
മുംബൈക്കെതിരേ സ്റ്റീവന്‍ മെന്‍ഡോസ (ഒമ്പതാം മിനിറ്റ്), ജെജെ ലാല്‍പെഖ്‌ലുവ (17), ബെര്‍നാര്‍ഡ് മെന്‍ഡി (45) എന്നിവരാണ് സ്വന്തം തട്ടകത്തില്‍ ചെന്നൈക്കു വേണ്ടി വലകുലുക്കിയത്.
13 മല്‍സരങ്ങളില്‍ നിന്ന് ആറാം ജയം കരസ്ഥമാക്കിയ ചെന്നൈ 19 പോയിന്റുമായാണ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറിയത്. എന്നാല്‍, തുടര്‍ച്ചയായ മൂന്നു ജയങ്ങള്‍ക്കു ശേഷം തകര്‍ന്നടിഞ്ഞ മുംബൈ രണ്ടാം സീസണിലും നിരാശപ്പെടുത്തി. 13 മല്‍സരങ്ങളില്‍ നിന്ന് 13 പോയിന്റാണ് പട്ടികയില്‍ ഏഴാമതുള്ള മുംബൈക്ക് നേടാനായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക