|    May 27 Sat, 2017 5:15 pm
FLASH NEWS

മുംബൈയില്‍ വിരസ സമനില

Published : 14th November 2015 | Posted By: SMR

മുംബൈ: ഐഎസ്എല്ലില്‍ ഇ ന്നലെ നടന്ന പൂനെ സിറ്റി- മും ബൈ സിറ്റി മല്‍സരം വിരസ സമനിലയില്‍ കലാശിച്ചു. മുംബൈയിലെ നവി സ്റ്റേഡിയത്തി ല്‍ നടന്ന മല്‍സരത്തില്‍ ഇരുടീ മും ഗോളൊന്നും നേടാനാവാതെ പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു.
കാണികളുടെ ക്ഷമ പരീക്ഷിച്ച മല്‍സരത്തില്‍ ഇരുടീമിനും കാര്യമായ ഗോളവസരങ്ങളൊ ന്നും സൃഷ്ടിക്കാനായില്ല. ഒരു ഷോട്ട് മാത്രമാണ് ആദ്യപകുതിയില്‍ ഗോളിലേക്കു പരീക്ഷിക്കപ്പെട്ടത്.
39ാം മിനിറ്റില്‍ പൂനെയുടെ റുമാനിയന്‍ താരം അഡ്രിയാന്‍ മുട്ടുവിന്റെ വകയായിരുന്നു ഈ ശ്രമം. എന്നാല്‍ ടുന്‍കെ സാന്‍ലിയുടെ പാസില്‍ മുട്ടുവിന്റെ ഷോട്ട് മുംബൈ ഗോളിയുടെ കൈകളില്‍ അവസാനിച്ചു.
പന്തടക്കത്തില്‍ മുംബൈയ്ക്കായിരുന്നു നേരിയ മുന്‍തൂക്കമെങ്കിലും പൂനെ ഗോള്‍മുഖം വിറപ്പിക്കുന്നതില്‍ മുംബൈ പരാജയപ്പെട്ടു. വ്യാഴാഴ്ച ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ഇന്ത്യക്കായി കളിച്ചതിനാല്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിക്ക് വിശ്രമം നല്‍കിയാണ് മുംബൈ കളത്തിലിറങ്ങിയത്.
പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കുയരാനുള്ള അവസരമാണ് സമനിലയോടെ പൂനെ പാഴാക്കിയത്. 15 പോയിന്റോടെ എഫ്‌സി ഗോവയ്ക്കു പിറകി ല്‍ രണ്ടാമതാണ് പൂനെ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day