|    Jun 20 Wed, 2018 5:34 am
Home   >  National   >  

മുംബൈയില്‍ വന്‍തീപിടിത്തം; 14 മരണം

Published : 29th December 2017 | Posted By: G.A.G

മുംബൈയില്‍  കെട്ടിടത്തിനു തീപിടിച്ചു 12 സ്ത്രീകളടക്കം 14 പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കുണ്ട്. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്. സേനാപതി മാര്‍ഗിലെ കമലാ മില്‍സ് കോംപൗണ്ടിലെ ഒരു റസ്റ്ററണ്ടില്‍ ഇന്നലെ  അര്‍ധരാത്രിക്കുശേഷമാണ് തീപടര്‍ന്നത്. സമീപത്തെ ടെലിവിഷന്‍ ചാനല്‍ സ്റ്റുഡിയോകളിലേക്കും തീ പടര്‍ന്നു.
എട്ട് ഫയര്‍ എന്‍ജിനുകള്‍ രണ്ടുമണിക്കൂര്‍ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്്. അപകടകാരണം വ്യക്തമായിട്ടില്ല.
റസ്റ്റ്‌റണ്ടില്‍ നടന്ന ഒരു പിറന്നാള്‍ ആഘോഷത്തിനിടെയാണ് തീ പടര്‍ന്നതെന്ന്് സൂചനയുണ്ട്്്. ആഘോഷം സംഘടിപ്പിച്ച യുവതിയും മരിച്ചവരില്‍ ഉള്‍പെടുന്നു. തീയും പുകയും ഉയര്‍ന്നതോടെ ശുചിമുറികളില്‍ അഭയം തേടിയവരും മരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss