|    Jul 18 Wed, 2018 8:08 pm
FLASH NEWS
Home   >  National   >  

മുംബൈ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും 22 മരണം

Published : 29th September 2017 | Posted By: shadina sdna

മുംബൈ: മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചു. ലോക്കല്‍ ട്രെയിനുകള്‍ക്കായുള്ള പ്രഭാദേവി  റെയില്‍വേ സ്‌റ്റേഷനില്‍ രാവിലെ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. പരേല്‍ സ്‌റ്റേഷനില്‍ നിന്ന് പ്രഭാദേവി സ്‌റ്റേഷനിലേക്ക് പോകാനായി നിര്‍മിച്ച മേല്‍പാലത്തിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 50ലധികം പേര്‍ക്ക് പരിക്കേറ്റു. 20 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.പരിക്കേറ്റവരെ സമീപമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഴമൂലം മേല്‍പ്പാലത്തിലേക്ക് ഓടിക്കയറിയ ആളുകള്‍ മഴ അവസാനിച്ചതോടെ കൂട്ടത്തോടെ തിരിച്ചറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
അപകടത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്‌റ്റേഷന്റെ പേര് കുറച്ചുനാള്‍ മുമ്പാണ് പ്രഭാദേവി എന്ന് മാറ്റിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss