|    Jun 19 Tue, 2018 4:50 am
Home   >  Sports  >  Cricket  >  

മുംബൈയില്‍ റണ്‍പ്രളയം; മുംബൈയെ മുക്കി പഞ്ചാബ് നേടി

Published : 12th May 2017 | Posted By: ev sports


മുംബൈ: റണ്‍മഴ കണ്ട മുംബൈ ഇന്ത്യന്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബ് പോരാട്ടത്തില്‍ ജയം പഞ്ചാബിനൊപ്പം. ഏഴ് റണ്‍സിനാണ് പഞ്ചാബ് വിജയം കൊയ്തത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 230 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങിലെ മുംബൈയുടെ പോരാട്ടം 20 ഓവറില്‍ ആറ് വിക്കറ്റിന് 223 എന്ന സ്‌കോറില്‍ അവസാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് ബാറ്റിങ് വിസ്‌ഫോടനമാണ് പുറത്തെടുത്തത്. ഓപണര്‍മാരാ വൃധിമാന്‍ സാഹയും മാര്‍ട്ടിന്‍ ഗുപ്റ്റിലും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 5.3 ഓവറില്‍ 68 റണ്‍സാണ് പടുത്തുയര്‍ത്തിയത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 36 റണ്‍സെടുത്ത് പുറത്തായെങ്കിലും രണ്ടമനായി ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ മുംബൈ ബൗളര്‍മാരെ കശാപ്പ് ചെയ്തു. 21 പന്തില്‍ അഞ്ച് സിക്‌സറും രണ്ടു ഫോറും സഹിതം 47 റണ്‍സെടുത്ത മാക്‌സ്‌വെല്ലിനെ ജസ്പ്രീത് ബൂംറ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. സാഹ 55 പന്തില്‍ മൂന്ന് സിക്‌സറും 11 ഫോറും സഹിതം 93 റണ്‍സുമായി പുറത്താവാതെ നിന്നു.
മുംബൈ നിരയില്‍ ലസിത് മലിംഗ നാലോവറില്‍ 45 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല. മിച്ചല്‍ മഗ്ലെങ്ങന്‍ നാലോവറില്‍  54 റണ്‍സ് വിട്ട് നല്‍കിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ജസ്പ്രീത് ബൂംറയും കരണ്‍ ശര്‍മയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി തിളങ്ങി.
മറുപടി ബാറ്റിങില്‍ ലിന്‍ഡന്‍ സിമ്മണ്‍സ്(59) പാര്‍ഥിവ് പട്ടേല്‍(38) കീറോണ്‍ പൊള്ളാര്‍ഡ്(50), ഹര്ഡദിക് പാണ്ഡ്യ(30) എന്നിവര്‍ മുംബൈയ്ക്ക് വേണ്ടി പൊതുതിനോക്കിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. ജയത്തോടെ 13 മല്‍സരങ്ങളില്‍നിന്ന് 14 പോയിന്റുകളുമായി പഞ്ചാബ് പ്ലേ ാേഫ് സാധ്യത നിലനിര്‍ത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss