|    Jan 19 Thu, 2017 10:18 am

മുംബൈയില്‍ മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി

Published : 3rd August 2016 | Posted By: SMR

മണ്ണഞ്ചേരി: എലിപ്പനി ബാധിച്ചു മുംബൈയില്‍ മരിച്ച യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12ാം വാര്‍ഡില്‍ പൂങ്കാവ് വലിയവീട്ടില്‍ ആന്റണി-ഗ്രേയ്‌സി ദമ്പതികളുടെ മകന്‍ മനുആന്റണി(26)യുടെ മൃതദേഹമാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് മുംബൈയില്‍നിന്നു വിമാനമാര്‍ഗം മൃതദേഹം പൂങ്കാവിലെ വീട്ടിലെത്തിച്ചത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പോലിസ് രാത്രിയില്‍തന്നെ മൃതശരീരം അര്‍ത്തുങ്കല്‍ ആശുപത്രിയിലേക്കു മാറ്റി.
ചൊവ്വാഴ്ച രാവിലെ വണ്ടാനം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മനു രണ്ട് മാസമായി മുംബൈയില്‍ സിനിമാ ഷൂട്ടിങ് സംഘത്തോടൊപ്പം ജോലിചെയ്തുവരുകയായിരുന്നു. ഞായറാഴ്ച രാത്രി മുംബൈയില്‍നിന്നു സുഹൃത്തുക്കളാണ് മനുവിന്റെ മരണവിവരം ബന്ധുക്കളെ അറിയിച്ചത്. എലിപ്പനിയാണ് മരണകാരണമെന്നു സുഹൃത്തുക്കള്‍ പറഞ്ഞതായി പിതാവ് നോര്‍ത്ത് പോലിസിനോട് വ്യക്തമാക്കി. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ വൈകീട്ട് പൂങ്കാവ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക